September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കര്‍ഷകര്‍ക്ക് കരാര്‍ അവസാനിപ്പിക്കാന്‍ സ്വാതന്ത്ര്യം

1 min read

ന്യൂഡെല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ അനുസരിച്ച്, കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാമെന്നും കരാറില്‍ നിന്ന് പിഴയില്ലാതെ പിന്മാറാന്‍ കഴിയുമെന്നും കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര തോമര്‍ വ്യക്തമാക്കി. കര്‍ഷകരുടെ പ്രതിഷേധം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരന്തരം ആക്രമിക്കുന്നതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹരിയാനയില്‍ നിന്നുള്ള രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗം ദീപെന്ദര്‍ ഹൂഡ കര്‍ഷകരുടെ പ്രതിഷേധത്തിന്റെ തീവ്രത ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

പഞ്ചാബിലെ കരാര്‍ കൃഷിയില്‍ അത് ലംഘിക്കപ്പെട്ടാല്‍ ഒരു കര്‍ഷകന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്ന് വ്യവസ്ഥയുണ്ട്, അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം കര്‍ഷകന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. കരാര്‍ കൃഷിയില്‍ ഇത്തരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 20-22 സംസ്ഥാനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങള്‍ കര്‍ഷകന്റെ കൃഷിഭൂമി കവര്‍ന്നെടുക്കുമെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു വസ്തുത നിയമത്തിലില്ലെന്ന്് മന്ത്രസി ആവര്‍ത്തിച്ചു പറഞ്ഞു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര
Maintained By : Studio3