November 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സത്യപ്രതിജ്ഞ ഡിജിറ്റലാക്കാന്‍ ഐഎംഎ ശുപാര്‍ശ

തിരുവനന്തപുരം: വന്‍തോതിലുള്ള കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വലായി നടത്തുന്നതാണ് നല്ലതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കേരള യൂണിറ്റ് ശുപാര്‍ശ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 20 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. സ്റ്റേഡിയത്തില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുകയാണ്. 750 മുതല്‍ 800 വരെ ആളുകളെ ഈ അവസരത്തില്‍ ചടങ്ങില്‍ പങ്കുകൊള്ളാന് അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സത്യപ്രതിജ്ഞാചടങ്ങ് വെര്‍ച്വലായി നടത്തിയാല്‍ അത് കോവിഡിനെ നേരിടുന്ന രീതിയില്‍ ജനങ്ങള്‍ക്ക് ശക്തമായ സന്ദേശമാണ് നല്‍കുകയെന്ന് ഐഎംഎ പ്രസിഡന്‍റ് പി.ടി. സക്കറിയാസും അതിന്‍റെ സെക്രട്ടറി പി. ഗോപികുമാറും പ്രസ്താവനയില്‍ അറിയിച്ചു. സമീപകാലത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ ഇളവുകളാണ് രണ്ടാം തരംഗം ഉണ്ടാകാനും അത് ഗുരുതരമായി മാറാനും കാരണമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരവും മറ്റ് മൂന്ന് ജില്ലകളും ട്രിപ്പിള്‍ ലോക്കഡൗണിലാകും.ഈ സമയത്താണ് സത്യപ്രതിജ്ഞ നടക്കുന്നത്.

  സ്വിഗ്ഗി ഐപിഒ നവംബര്‍ 6 മുതല്‍

1,31,375 സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം വെള്ളിയാഴ്ച 34,694 പേര്‍ പോസിറ്റീവ് ആയി, ഇത് മൊത്തം സജീവ കേസുകള്‍ 4,42,194 ആയി.അതുപോലെ തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാലമായി 25 ശതമാനം പരിധിയിലാണ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷവും സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്നാണ് ഈ കാര്യങ്ങള്‍ കാണിക്കുന്നത്.

Maintained By : Studio3