പുതിയ കുരുക്ക് : എയര്‍ ഇന്ത്യ നല്‍കണം 9,000 കോടിയും പലിശയും
- ബ്രിട്ടീഷ് കമ്പനിക്ക് 9,000 കോടി രൂപയും പലിശയും ഇന്ത്യ നല്‍കേണ്ടി വരും
- ബ്രിട്ടനുമായുള്ള നിക്ഷേപ ഉടമ്പടി ഇന്ത്യ ലംഘിച്ചുവെന്നതാണ് വിഷയം
- യുഎസ് കോടതിയിലാണ് കെയിന്‍ എനര്‍ജി പരാതി നല്‍കിയത്
ലണ്ടന്‍: ഇന്ത്യയുടെ പതാകവാഹക വിമാന കമ്പനിയായ എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ച് കെയിന്‍ എനര്‍ജി. 1.2 ബില്യണ്‍ ഡോളറിന്‍റെ നഷ്ടപരിഹാരമാണ് നികുതി തര്‍ക്കത്തില്‍ യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ കെയിന്‍ ആവശ്യപ്പെട്ടത്. കെയിനിന് അനുകൂലമായാണ് യുഎസ് കോടതി വിധിയെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതോടു കൂടി 1.2 ബില്യണ്‍ ഡോളറും പലിശയും ഇന്ത്യന്‍ സര്‍ക്കാര്‍ കെയിനിന് നല്‍കേണ്ടി വരും. ബ്രിട്ടനുമായുള്ള നിക്ഷേപ ഉടമ്പടി ഇന്ത്യ ലംഘിച്ചുവെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്നുമാണ് കോടതിയുടെ നിലപാട്.
എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2014 മുതലുള്ള കുടിശ്ശിക കെയിനിന് എയര്‍ ഇന്ത്യ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കടബാധ്യത വലിയ തോതില്‍ കൂടിയതോടെയാണ് എയര്‍ ഇന്ത്യയുടെ അവസ്ഥ പരുങ്ങലിലായത്. ആദ്യ ഘട്ട ഓഹരി വില്‍പ്പന വിജയകരമായില്ലെങ്കിലും വിമാന കമ്പനിയുടെ സ്വകാര്യവല്‍ക്കരണ ഓഫര്‍ കൂടുതല്‍ ആകര്‍ഷകമാക്കിയാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ നീക്കം.