Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക്

1 min read

കൊച്ചി : ഇന്ത്യയിലുടനീളമുള്ള കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗും മൂല്യവര്‍ധിത സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ‘ട്രേഡ് എമര്‍ജ്’ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു.

ഇടപാടുകാര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ സമീപിക്കാതെ തടസമില്ലാതെ വേഗത്തിലും സൗകര്യപ്രദവുമായി വ്യാപാരം ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം. ലോകത്തെ 181 രാജ്യങ്ങളില്‍നിന്നുള്ള 15 ദശലക്ഷത്തോളം വരുന്ന ആഗോളതലത്തിലുള്ള വാങ്ങല്‍ വില്‍ക്കലുകാരുടെ സ്ഥിരീകരിച്ച വിവരങ്ങള്‍ ഇടപാടുകാര്‍ക്കു പ്രാപ്യമാകും. ഇത്തരത്തിലുള്ള സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

”ലോകത്തെ കയറ്റിറക്കുമതി മേഖലയില്‍ പ്രധാന രാജ്യമായി ഇന്ത്യ വളരുകയാണ്. ഈ സാഹചര്യത്തിലാണ് ഐസിഐസിഐ ബാങ്ക് കയറ്റിറക്കുമതിക്കാര്‍ക്കായി മൂല്യവര്‍ധിത സേവനങ്ങളുടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ‘ ട്രേഡ് എമര്‍ജ്’ അവതരിപ്പിക്കുന്നത്. ഇതിലൂടെ കയറ്റിറക്കുമതിക്കാരുടെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഓരോ ഇടപാടുകാര്‍ക്കും യോജിച്ച ഡിജിറ്റല്‍ ബാങ്കിംഗ് മറ്റു മൂല്യവര്‍ധിത പരിഹാരങ്ങളും ഈ പ്‌ളാറ്റ്‌ഫോം ലഭ്യമാക്കുന്നു. ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.”: ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചുകൊണ്ട് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിശാഖ മൂലേ പറഞ്ഞു.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

കയറ്റിറക്കുമതി ബിസിനസ് സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനികള്‍ക്ക് ആവശ്യമുള്ള ലൈസന്‍സ്, ഇംപോര്‍ട്ട്- എക്‌സ്‌പോര്‍ട്ട് കോഡ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇന്‍കോര്‍പറേഷന്‍ സേവനങ്ങള്‍, കയറ്റിറക്കുമതി മേഖലയിലെ ബിസിനസുകള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റെഗുലേറ്ററി, ട്രേഡ് ബോഡികള്‍ നല്‍കുന്ന വിവരങ്ങള്‍ ലഭ്യമാക്കല്‍, 181 രാജ്യങ്ങളില്‍നിന്നുള്ള ബിസിനസ് പങ്കാളികളുടെ സ്ഥിരീകരിച്ച വിവരങ്ങള്‍, ഡിജിറ്റല്‍ ലോജിസ്റ്റിക് സൊലൂഷന്‍, ഈ മേഖലയ്ക്ക് ആവശ്യമായ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങിയവയാണ് ബാങ്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന മുഖ്യ സേവനങ്ങള്‍.

Maintained By : Studio3