December 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിപ്പബ്ലിക് എയര്‍വേയ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍

1 min read

തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പ്രാദേശിക വിമാനക്കമ്പനികളിലൊന്നായ റിപ്പബ്ലിക് എയര്‍വേയ്സ് ക്രൂ ഷെഡ്യള്‍ ബിഡ്ഡിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍. ഐബിഎസിന്‍റെ ഐഫ്ളൈ ക്രൂ സൊല്യൂഷന്‍ സംവിധാനം പ്രയോജനപ്പെടുത്തി പ്രവര്‍ത്തന കാര്യക്ഷമതയും യാത്രികര്‍ക്കുള്ള സേവനങ്ങളും മെച്ചപ്പെടുത്താനാണ് റിപ്പബ്ലിക്ക് ലക്ഷ്യമിടുന്നത്. ഈ ആപ്ലിക്കേഷന്‍ റിപ്പബ്ലിക്ക് എയര്‍വേയ്സിന്‍റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കും. മികച്ചതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഷെഡ്യൂള്‍-ബിഡ്ഡിംഗ് സമ്പ്രദായത്തിലാണ് ജീവനക്കാര്‍ക്ക് താല്‍പ്പര്യമെന്നും ഇത് കാര്യക്ഷമതയും സംതൃപ്തിയും വര്‍ധിപ്പിക്കുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും അമേരിക്ക റീജിയണല്‍ ഹെഡ്ഡുമായ സാം ശുക്ല പറഞ്ഞു. എയര്‍വേയ്സിന്‍റെ നിര്‍ണായകമായ വിവര സംവിധാനങ്ങള്‍ നവീകരിക്കുന്നതില്‍ ശ്രദ്ധനല്‍കുന്ന കമ്പനിയാണ് റിപ്പബ്ലിക്. ഇതിനെ സഹായിക്കാന്‍ ഐബിഎസിന്‍റെ ഐഫ്ളൈറ്റ് ക്രൂ സൊല്യൂഷന് സാധിക്കുമെന്നും ഒപ്റ്റിമല്‍ ഷെഡ്യൂളിംഗ് ഫലങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ആപ്ലിക്കേഷനെന്നും അദ്ദേഹം പറഞ്ഞു. ഐബിഎസുമായുള്ള പങ്കാളിത്തം പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള റിപ്പബ്ലിക്കിന്‍റെ പ്രതിബദ്ധതയെ കാണിക്കുന്നുവെന്ന് റിപ്പബ്ലിക് എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റും സിഒഒയുമായ പോള്‍ കിന്‍സ്റ്റെഡ് പറഞ്ഞു. ഈ പങ്കാളിത്തം ജീവനക്കാര്‍ക്ക് ഷെഡ്യൂളുകളില്‍ വഴക്കം നല്‍കുകയും എയര്‍വേയ്സിന്‍റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുമായി സഹകരിച്ച് കോഡ്ഷെയര്‍ കാരിയര്‍ നടത്തുന്ന റിപ്പബ്ലിക് എയര്‍വേയ്സ്, മാനേജര്‍മാരും ക്രൂ അംഗങ്ങളും അവരുടെ യൂണിയനുകളും ഉള്‍പ്പെട്ട അവലോകനത്തിന് ശേഷമാണ് പ്രിഫറന്‍ഷ്യല്‍ ബിഡ്ഡിംഗ് സിസ്റ്റം നവീകരിക്കുന്നതിനായി ഐബിഎസിന്‍റെ ഐഫ്ളൈറ്റ് ക്രൂ പ്ലാനിംഗ് ഒപ്റ്റിമൈസേഴ്സ് തെരഞ്ഞെടുത്തത്. ഈ ആപ്ലിക്കേഷന്‍ ക്രൂ അംഗങ്ങള്‍ക്ക് ഷെഡ്യൂളുകളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയും എയര്‍ലൈനിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ ഷെഡ്യൂള്‍ മുന്‍ഗണനകള്‍ ഉള്‍ക്കൊള്ളിച്ചും ബിഡ്ഡിംഗില്‍ സുതാര്യത വര്‍ധിപ്പിച്ചും നിയമപരമായ ആവശ്യകതകള്‍, കമ്പനി നിയമങ്ങള്‍, ഗുണനിലവാര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ചുമതലകളും സമയവും കാര്യക്ഷമമായി അനുവദിച്ചുകൊണ്ട് സിസ്റ്റം ക്രൂ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും. 1974 ല്‍ സ്ഥാപിതമായ റിപ്പബ്ലിക് എയര്‍വേസ് ഇന്‍ഡ്യാനപൊളിസ് ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് യു.എസിലെയും കാനഡയിലെയും 80 ലധികം നഗരങ്ങളിലേക്ക് 900 പ്രതിദിന സര്‍വീസുകള്‍ നടത്തുന്നു.

  ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കാന്‍ പ്രത്യേക നയം

 

Maintained By : Studio3