Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട 2022 സിബിആര്‍650ആര്‍ ഇന്ത്യയില്‍

1 min read

2022 HONDA CBR650R

കൊച്ചി: മിഡില്‍വെയ്റ്റ് സ്പോര്‍ട്ട്സ് ബൈക്ക് വിഭാഗത്തില്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കെൂട്ടര്‍ ഇന്ത്യ പുതിയ 2022 സിബിആര്‍650ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ബിഗ്വിങ് ടോപ്ലൈന്‍ ഷോറൂമുകളിലൂടെ ബുക്കിങ് ചെയ്യാം.സമാനതകളില്ലാത്ത പ്രകടന മികവും സ്‌റ്റൈലുമാണ് 2022 സിബിആര്‍650ആറിന്റെ സവിശേഷത.

പുതിയ 2022 സിബിആര്‍650ആറിലൂടെ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് സാഹസികതയുടെ പുതിയ അനുഭവം സമ്മാനിക്കുകയാണെന്നും അപ്ഗ്രേഡ് 2022 സിബിആര്‍650ആര്‍ നിത്യേനയുള്ള ഉപയോഗത്തിന്റെ പ്രായോഗികത നല്‍ക്കുന്നുവെന്നത്തിനോപ്പം ഉപഭോക്താക്കളുടെ യാത്ര അനുഭവം വര്‍ധിപ്പിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

  മാനേജുമെന്‍റ് ആന്‍റ് പബ്ലിക് പോളിസിയിലും ഡാറ്റാ സയന്‍സ് ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും ബിരുദ കോഴ്സുകളുമായി ഐഐഎം സമ്പല്‍പൂര്‍

റൈഡര്‍മാരില്‍ ആവേശം നിറക്കുന്ന സിബിആര്‍650ആര്‍ മോട്ടോര്‍സൈക്ലിങ് സമൂഹത്തില്‍ ഹിറ്റായിരിക്കുമെന്നും സ്പോര്‍ട്സ് ടൂറിങിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന സിബിആര്‍650ആര്‍ അള്‍ട്രാ-ഷാര്‍പ് മെഷീനായിരിക്കുമെന്നും പുതുക്കിയ എന്‍ജിന്‍ ശക്തിയും മികച്ച സസ്പെന്‍ഷനും സുഖകരമായ ഏറോഡൈനാമിക്സും ഉപഭോക്താവിന് സമാനതകളില്ലാത്ത റൈഡിങ് അനുഭവം പകരുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിങ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

649സിസി, ഡിഒഎച്ച്സി 16-വാല്‍വ് എന്‍ജിന്‍ നാലു സിലിണ്ടര്‍ പ്രകടന മികവ് നല്‍കുന്നു. 12,000ആര്‍പിഎമ്മില്‍ 64 കിലോവാട്ട് ശക്തി പകരും. 8500ആര്‍പിഎമ്മില്‍ 57.5 എന്‍എം ടോര്‍ക്കും കൂട്ടിചേര്‍ക്കുന്നു.കൊച്ചിയുള്‍പ്പടെ പ്രധാന നഗരങ്ങളിലെ ബിഗ്വിങ് ടോപ്പ്ലൈന്‍ പ്രീമിയം ഡീലര്‍മാരിലൂടെ സിബിആര്‍650ആര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് നിറങ്ങളില്‍ ലഭ്യമായ സിബിആര്‍650ആറിന് 9,35,427 രൂപയാണ് ഗുരുഗ്രാമിലെ എക്‌സ്‌ഷോറും വില.

  ബറോഡ ബിഎന്‍പി പരിബാസ് മള്‍ട്ടി അസറ്റ് ആക്റ്റീവ് ഫണ്ട് ഓഫ് ഫണ്ട്‌സ്
Maintained By : Studio3