ഹൈക്ക് ഇന്ത്യയില്‍ അപ്രത്യക്ഷമായി
സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന മെസേജിംഗ് ആപ്ലിക്കേഷന്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ത്യയില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഹൈക്ക് ഇന്നലെ മുതല്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഈ മാസം ആദ്യം തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് കമ്പനി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ബില്യണയര്‍ കുടുംബത്തില്‍ നിന്നുള്ള കവിന്‍ ഭാരതി മിത്തല്‍ ആരംഭിച്ച ആപ്ലിക്കേഷന് ഏഴു വര്‍ഷത്തോളമായിട്ടും വാട്ട്‌സാപ്പിന് കടുത്ത മല്‍സരം ഉയര്‍ത്താന്‍ ആയിരുന്നില്ല.