ഹീറോ മോട്ടോകോര്‍പ്പ് വര്‍ച്വല്‍ ഷോറൂം പ്രഖ്യാപിച്ചു

ഷോറൂമിന്റെയും ഉല്‍പ്പന്നങ്ങളുടെയും 360 ഡിഗ്രി കാഴ്ച്ച ലഭിക്കുംവിധമാണ് വര്‍ച്വല്‍ ഷോറൂം സജ്ജീകരിച്ചത്
ന്യൂഡെല്‍ഹി: പുതുതായി വര്‍ച്വല്‍ ഷോറൂം ഫീച്ചര്‍ അവതരിപ്പിക്കുന്നതായി ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ വാങ്ങല്‍ അനുഭവം സമ്മാനിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ലക്ഷ്യം. വര്‍ച്വല്‍ ഷോറൂമിലൂടെ ഉപയോക്താക്കള്‍ക്ക് ഹീറോ മോട്ടോകോര്‍പ്പിന്റെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റലായി വാങ്ങാന്‍ കഴിയും. ഷോറൂമിന്റെയും ഉല്‍പ്പന്നങ്ങളുടെയും 360 ഡിഗ്രി കാഴ്ച്ച ലഭിക്കുംവിധമാണ് വര്‍ച്വല്‍ ഷോറൂം സജ്ജീകരിച്ചത്. വിവിധ മോഡലുകളുടെ ഫീച്ചറുകളും സാങ്കേതിക വിശദാംശങ്ങളും വര്‍ച്വല്‍ ഷോറൂം വഴി അറിയാം.
ഹീറോ മോട്ടോകോര്‍പ്പ് വെബ്‌സൈറ്റിലൂടെ വര്‍ച്വല്‍ ഷോറൂമിലേക്ക് പ്രവേശിക്കാം. വാഹനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് കോള്‍ ബാക്ക് സൗകര്യം ആവശ്യപ്പെടാന്‍ കഴിയും. അല്ലെങ്കില്‍ നേരിട്ട് ഓണ്‍ലൈന്‍ വഴി ഉല്‍പ്പന്നം വാങ്ങാം. ഒരു യഥാര്‍ത്ഥ ഷോറൂമിന്റെ അന്തരീക്ഷം സൃഷ്ടിച്ചതാണ് വര്‍ച്വല്‍ ഷോറൂമിന്റെ ആദ്യ പേജ്. നിലവില്‍ ഒമ്പത് ഉല്‍പ്പന്നങ്ങളാണ് വര്‍ച്വല്‍ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളുടെ 3ഡി അനുഭവം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ‘ഹീറോ പ്രൊഡക്റ്റ് കോണ്‍ഫിഗറേറ്റര്‍’ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. ഫീച്ചറുകള്‍, കളര്‍ ഓപ്ഷനുകള്‍, വേരിയന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിയും. വാഹനത്തിന് ഓപ്ഷണല്‍ ആക്‌സസറികള്‍ തെരഞ്ഞെടുക്കുന്നതിന് ആക്‌സസറി കോണ്‍ഫിഗറേറ്റര്‍ ഉപയോഗിക്കാം. വേരിയന്റ്, നിങ്ങളുടെ ലൊക്കേഷന്‍ എന്നിവയനുസരിച്ച് വാഹനത്തിന്റെ വിലയില്‍ മാറ്റം വരും. വിവിധ മോഡലുകളുടെ കാഴ്ച്ച വേറെ ലെവലാക്കി മാറ്റുന്നതിന് ഓഗ്‌മെന്റഡ് റിയാലിറ്റി സൗകര്യം ഉപയോഗിക്കാം. സപ്പോര്‍ട്ട് ചെയ്യുന്ന ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഓഗ്‌മെന്റഡ് റിയാലിറ്റി ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.