കേരളത്തിന്റെ GST വരുമാനത്തിൽ 29% വർദ്ധന
ന്യൂ ഡൽഹി: 2022 ജൂലൈയിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,48,995 കോടി രൂപയാണ്. അതിൽ 25,751 കോടി കേന്ദ്ര GST യും, 32,807 കോടി സംസ്ഥാന GST യും, 79,518 കോടി സംയോജിത GST യും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 41,420 കോടി ഉൾപ്പെടെ) 10,920 കോടി സെസും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 995 കോടി ഉൾപ്പെടെ) ആണ്. GST ആരംഭിച്ചത് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണ് 2022 ജൂലൈയിലേത്. സംയോജിത GST യിൽ നിന്ന് 32,365 കോടി രൂപ കേന്ദ്ര GST-യിലേക്കും 26,774 കോടി രൂപ സംസ്ഥാന GST യിലേക്കും ഗവണ്മെന്റ് കൈമാറിയിട്ടുണ്ട്. റെഗുലർ സെറ്റിൽമെന്റിന് ശേഷം 2022 ജൂലൈ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം, കേന്ദ്ര GST 58,116 കോടിയും സംസ്ഥാന GST 59,581 കോടിയുമാണ്.
2022 ജൂലൈയിലെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനമായ 1,16,393 കോടിയേക്കാൾ 28% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 48% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 22% കൂടുതലാണ്. കേരളത്തിന്റെ GST വരുമാനം 29% വർദ്ധന രേഖപ്പെടുത്തി 2021 ജൂലൈയിലെ 1,675 കോടി രൂപയിൽ നിന്ന് 2022 ജൂലൈയിൽ 2,161 കോടി രൂപയായി ഉയർന്നു.
ഇപ്പോൾ തുടർച്ചയായി അഞ്ച് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ് . 2022 ജൂൺ മാസത്തിൽ 7.45 കോടി ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തത്. 2022 മെയ് മാസത്തിലെ 7.36 കോടി ഇ-വേ ബില്ലുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2022 ജൂൺ മാസത്തിൽ നേരിയ വർധന രേഖപെടുത്തിയിട്ടുണ്ട്.