December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി വഴി പ്രതിമാസം നടക്കുന്നതു ശരാശരി 3 കോടി പോർട്ടബിലിറ്റി ഇടപാടുകൾ

1 min read

ന്യൂഡൽഹി: 2019 ഓഗസ്റ്റ് 9-ന്,നാല് സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ (ONORC) പദ്ധതിയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ രാജ്യവ്യാപകമായി റേഷൻ കാർഡുകളുടെ പോർട്ടബിലിറ്റിക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതിയാണ് ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’. ഈ സംവിധാനം എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കൾക്ക്, ബയോമെട്രിക്/ആധാർ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷൻ കാർഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും അവർക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂർണ്ണമായോ ഭാഗികമായോ വാങ്ങാൻ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക്, അതേ റേഷൻ കാർഡിൽ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

2019 ഓഗസ്റ്റ് 9-ന് ആരംഭിച്ചതുമുതൽ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇപ്പോൾ രാജ്യത്തുടനീളമുള്ള എല്ലാ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ, ഈ സംവിധാനത്തിന് കീഴിൽ ഏകദേശം 80 കോടി എൻ എഫ് എസ് എ ഗുണഭോക്താക്കളുണ്ട്. കൂടാതെ, പ്രതിമാസം ശരാശരി 3 കോടി പോർട്ടബിലിറ്റി ഇടപാടുകൾ ഈ പദ്ധതിക്ക് കീഴിൽ രേഖപ്പെടുത്തുന്നു. തുടക്കം മുതൽ (2019 ഓഗസ്റ്റ്), ഏകദേശം 77.88 കോടി പോർട്ടബിൾ ഇടപാടുകൾ ONORCക്ക് കീഴിൽ നടന്നിട്ടുണ്ട്.

എല്ലാ എൻ എഫ് എസ് എ ഗുണഭോക്താക്കൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ആൻഡ്രോയിഡ് മൊബൈൽ ആപ്പ് “മേരാ റേഷൻ” പുറത്തിറക്കിയിട്ടുണ്ട്. ഇത് ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്. കൂടാതെ, ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയ്ക്ക് കീഴിൽ മിക്ക സംസ്ഥാനങ്ങളിലും / കേന്ദ്രഭരണ പ്രദേശങ്ങളിലും 5 അക്ക ‘14445’ ടോൾ ഫ്രീ നമ്പറും ലഭ്യമാണ്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3