Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൈബര്‍ തട്ടിപ്പ് അറിയിക്കാന്‍ ദേശീയ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

1 min read

നിലവില്‍ 7 സംസ്ഥാനങ്ങളിലാണ് നമ്പര്‍ ലഭ്യമായിട്ടുള്ളത്

ന്യൂഡെല്‍ഹി: സൈബര്‍ തട്ടിപ്പ് മൂലമുണ്ടകുന്ന സാമ്പത്തിക നഷ്ടം തടയുന്നതിനുള്ള ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 155260ഉം റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സുരക്ഷിതവും സംരക്ഷണമുള്ളതുമായ ഡിജിറ്റല്‍ പേയ്മെന്‍റ് ഇക്കോ സിസ്റ്റം നല്‍കാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയെ വ്യക്തമാക്കുന്നതാണ് ഇതെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു .

2021 ഏപ്രില്‍ 1 നാണ് ഹെല്‍പ്പ് ലൈന്‍ പരിമിതമായ തലത്തില്‍ തുടങ്ങിയത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ (ഐ 4 സി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സജീവ പിന്തുണയോടെയും സഹകരണത്തോടെയുമാണ് 155260 ഉം അതിന്‍റെ റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമും പ്രവര്‍ത്തനക്ഷമമാക്കിയത്. ബാങ്കുകള്‍, പേയ്മെന്‍റ് ബാങ്കുകള്‍, വാലറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ തുടങ്ങിയവയില്‍ നിന്നുള്ള നിര്‍ദേശങ്ങളും സ്വീകരിച്ചു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

നിയമ നിര്‍വഹണ ഏജന്‍സികളെയും ബാങ്കുകളെയും സാമ്പത്തിക ഇടനിലക്കാരെയും സമന്വയിപ്പിക്കുന്നതിനായി ഐ 4 സി ആഭ്യന്തരമായാണ് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ്- മാനേജുമെന്‍റ് സിസ്റ്റം വികസിപ്പിച്ചെടുത്തത്.

നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലാണ് (ഛത്തീസ്ഗഡ്, ഡെല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളില്‍ ഈ നമ്പര്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഇത് രാജ്യവ്യാപകമാക്കുന്നതിന് മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

കേന്ദ്രം പറയുന്നതനുസരിച്ച് 155260 എന്ന ഹെല്‍പ്പ് ലൈനിന് 1.85 കോടി രൂപലധികം തട്ടിപ്പുകാരില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞു.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം
Maintained By : Studio3