October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള സമ്പദ് വ്യവസ്ഥയില്‍ കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടങ്ങള്‍ നികത്താന്‍ 2022ലും ആകില്ല: ഐഎല്‍ഒ

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=””]ഈ വര്‍ഷം ആഗോള തൊഴിലില്ലായ്മാ നിരക്ക് 6.3 ശതമാനം ആയിരിക്കും[/perfectpullquote]

ജനീവ: ആഗോളതലത്തില്‍ കുറഞ്ഞത് 220 മില്യണ്‍ ആളുകള്‍ തൊഴില്‍രഹിതരായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) നിരീക്ഷിക്കുന്നു. ഇത് കൊറോണ വ്യാപനത്തിന് മുമ്പുള്ള തലത്തേക്കാള്‍ വളരേ ഉയര്‍ന്നതാണ്. നിലവില്‍ തൊാഴില്‍ വിപണിയിലെ വീണ്ടെടുക്കല്‍ ദുര്‍ബലമായതിനാല്‍ നിലവിലുള്ള അസമത്വങ്ങള്‍ വിപുലമാകുകയാണെന്നും ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിക്കുന്നതിനു മുമ്പ് 2019ല്‍ 187 മില്യണിന് മുകളില്‍ പേര്‍ തൊഴില്‍ രഹിതരായി തുടരുന്നതായാണ് രേഖപ്പെടുത്തിയത്.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

അടുത്ത വര്‍ഷമാകുമ്പോഴേക്കും നിലവിലെ സ്ഥിതിയില്‍ നിന്ന് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും തൊഴില്‍രഹിതരായി തുടരുന്നവരുടെ എണ്ണം 205 മില്യണ്‍ ആകുമെന്നും ഐക്യരാഷ്ട്ര സഭാ ഏജന്‍സി പ്രവചിക്കുന്നു. ഐഎല്‍ഒ വിലയിരുത്തല്‍ അനുസരിച്ച്, ഈ വര്‍ഷം ആഗോള തൊഴിലില്ലായ്മാ നിരക്ക് 6.3 ശതമാനം ആയിരിക്കും. അടുത്ത വര്‍ഷം ഇത് 5.7 ശതമാനമായി കുറയുമെന്നാണ് നിഗമനം. എന്നാല്‍ കൊറോണയ്ക്ക് മുമ്പ് 2019ല്‍ ഉണ്ടായിരുന്ന 5.4 ശതമാനം എന്നതിലേക്ക് തൊഴിലില്ലായ്മ എത്താന്‍ പിന്നെയും വൈകുമെന്നത് സാരം.

“കുറഞ്ഞത് 2023വരെ കോവിഡ് 19ല്‍ ഉണ്ടായ നഷ്ടം നികത്താന്‍ തൊഴില്‍ വളര്‍ച്ച പര്യാപ്തമല്ല,” ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞു. തൊഴിലാളികളുടെ തൊഴില്‍ സമയത്തിലുണ്ടായ വെട്ടിക്കുറയ്ക്കലുകളും മറ്റ് ഘടകങ്ങളുമെല്ലാം കണക്കിലെടുത്താല്‍ കോവിഡ് തൊഴില്‍ വിപണിയിലുണ്ടാക്കിയ പ്രത്യാഘാതം ഇതിലും വലുതാണെന്ന് കാണാമെന്നും, റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഐഎല്‍ഒ ഇക്ക്ണോമിസ്റ്റ് സ്റ്റെഫാന്‍ കുഎഹ്ന്‍ പറഞ്ഞു.
2019നെ അപേക്ഷിച്ച് 2020ലെ പ്രവൃത്തി സമയ നഷ്ടം 144 മില്യണ്‍ മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ കുറവ് ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലും 127 ദശലക്ഷമായി തുടരുന്നു. വന്‍ തൊഴില്‍ നഷ്ടത്തിന് ശേഷം അമേരിക്കയില്‍ നിയമനങ്ങള്‍ പുനരാരംഭിച്ചു. എങ്കിലും മറ്റിടങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍, പല തൊഴിലാളികളുടെയും വേതനവും തൊഴില്‍ സമയവും വെട്ടിക്കുറയ്ക്കപ്പെട്ട നിലയിലാണ്.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

അനൗപചാരിക മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും ചെറുപ്പക്കാരുമായ 2 ബില്യണ്‍ ആളുകളുടെ ഉപജീവനമാണ് കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. ആഗോള തലത്തില്‍ 2019നെ അപേക്ഷിച്ച് 108 ദശലക്ഷം തൊഴിലാളികള്‍ കൂടുതലായി ദരിദ്രരോ അങ്ങേയറ്റം ദരിദ്രരോ ആയി തരംതിരിക്കപ്പെട്ടു.

2019നെ അപേക്ഷിച്ച് 2020ലെ പ്രവൃത്തി സമയ നഷ്ടം 144 മില്യണ്‍ മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ കുറവ് ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലും 127 ദശലക്ഷമായി തുടരുന്നു. വന്‍ തൊഴില്‍ നഷ്ടത്തിന് ശേഷം അമേരിക്കയില്‍ നിയമനങ്ങള്‍ പുനരാരംഭിച്ചു. എങ്കിലും മറ്റിടങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍, പല തൊഴിലാളികളുടെയും വേതനവും തൊഴില്‍ സമയവും വെട്ടിക്കുറയ്ക്കപ്പെട്ട നിലയിലാണ്.

Maintained By : Studio3