October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020-21 ല്‍ ജിയോജിത് അറ്റാദായം 123കോടി, ലാഭവിഹിതം 350%

1 min read

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടിരൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2019-20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടിരൂപയില്‍ നിന്ന് 39 ശതമാനമാണ് വരുമാനത്തിലെ വര്‍ധന. നികുതിക്ക് മുന്‍പുള്ളലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടിരൂപയായിരുന്നത് 163 ശതമാനം വര്‍ദ്ധിച്ച് 123 കോടിയിലെത്തി.

നാലാം പാദത്തിലെ ആകെവരുമാനം മുന്‍ വര്‍ഷം സമാന പാദത്തില്‍ 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വര്‍ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുന്‍പുള്ള ലാഭം ഇതേ പാദത്തില്‍ 24.86 കോടിയില്‍ നിന്ന് 92 ശതമാനം വര്‍ദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വര്‍ദ്ധിച്ച് 36.76 കോടിയിലെത്തി.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന ലാഭവിഹിതം നല്‍കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശചെയ്തു. 2020 നവംബറില്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേര്‍ത്ത്, 2020-21 വര്‍ഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നല്‍കും.

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ വിപണികള്‍ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍, ഉപഭോക്താക്കളുടെഎണ്ണവും ഓണ്‍ലൈന്‍ ഓഫറുകളും വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

2021 മാര്‍ച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന, ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.

Maintained By : Studio3