October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിജെപിക്കെതിരെ പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസ്വാമി ‘

1 min read

‘എന്‍ഡിഎ തെരഞ്ഞെടുക്കപ്പെട്ടാല്‍ അധികാരം ഗവര്‍ണറില്‍ കേന്ദ്രീകരിക്കും’

ചെന്നൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറിന് നല്‍കുമെന്നും അതുവഴി പുതുച്ചേരിയുടെ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി പറഞ്ഞു. ന്യൂഡെല്‍ഹിയിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ബുധനാഴ്ച പാര്‍ലമെന്‍റില്‍ പാസാക്കിയ നിയമം നാളെ പുതുച്ചേരിയില്‍ സംഭവിക്കാവുന്നതിനെക്കുള്ള വ്യക്തമായ സൂചകമാണ്.

ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനായി ഡെല്‍ഹി കേന്ദ്രഭരണ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇത് ഡെല്‍ഹി സര്‍ക്കാരിന്‍റെ എല്ലാ തീരുമാനങ്ങള്‍ക്കും ഗവര്‍ണറുടെ അനുമതി ആവശ്യമുള്ള സ്ഥിതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പല്ലും നഖവും ഉപയോഗിച്ച എതിര്‍ക്കേണ്ടതാണ്. ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉചിതമായ മറുപടി നല്‍കണമെന്നും നാരായണസ്വാമി പറഞ്ഞു.

എന്‍ഡിഎ സഖ്യത്തിലെ ബിജെപിയുടെ സഖ്യകക്ഷികളായ അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസും (എഐഎന്‍ആര്‍സി) എഐഎഡിഎംകെയും പുതുച്ചേരിക്കായി പോരാടുകയാണ്. “എന്‍ഡിഎ വൈരുധ്യങ്ങളുടെ ഒരു കൂട്ടമാണ്. എഐഎന്‍ആര്‍സിയും എഐഡിഎംകെയും പുതുച്ചേരിയുടെ സംസ്ഥാനപദവിക്കായി തെരുവുകളില്‍ പോരാടിയിട്ടുണ്ട്. എങ്കിലും അവരുടെ പങ്കാളിയായ ബിജെപിയാണ് പാര്‍ലമെന്‍റില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിയമം പാസാക്കിയത്. ഈ വിഷയത്തില്‍ എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും നിലപാട് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം പറഞ്ഞു.ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വന്നാല്‍ നയപരമായ തീരുമാനങ്ങളില്‍ നിയമസഭാ സാമാജികര്‍ക്ക് ഒന്നും പറയാനാവില്ല.ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസ് അത് നേരിട്ട് കൈകാര്യം ചെയ്യുമെന്നും നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ആത്യന്തിക ഫലം പുതുച്ചേരിയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കും എന്നതുമാത്രമാണ്.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് (എസ്പിഎ) നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡെല്‍ഹി ബില്ലിന് പരമാവധി പ്രചാരണം നല്‍കാന്‍ ശ്രമിക്കുന്നു. ഇത് ന്യൂഡെല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നു. ഏപ്രില്‍ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎന്‍ആര്‍സി-എഐഡിഎംകെ-ബിജെപി സഖ്യം വിജയിക്കുമെന്ന് എല്ലാ അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു.ഈ അവസരത്തിലാണ് ബില്‍ വിവാദമാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചത്.

Maintained By : Studio3