Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചില വേരിയന്റുകള്‍ ഒഴിവാക്കി ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: ഫോഡ് ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ മോഡലുകളുടെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു. ചില താഴ്ന്ന വേരിയന്റുകള്‍ ഒഴിവാക്കി. മോഡലുകള്‍ ഓരോന്നും ഇപ്പോള്‍ രണ്ട് മുതല്‍ മൂന്ന് വരെ വേരിയന്റുകളിലാണ് ലഭിക്കുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫോഡ് ഫിഗോ ഹാച്ച്ബാക്ക് വില്‍ക്കുന്നത്. ആംബിയന്റെ, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി പെട്രോള്‍ വേര്‍ഷന്‍ ലഭിക്കുന്നത്. 5 സ്പീഡ് മാന്വലാണ് ട്രാന്‍സ്മിഷന്‍. 5.64 ലക്ഷം രൂപ മുതലാണ് വില. ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ വേരിയന്റുകളില്‍ മാത്രമാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയത്. 5 സ്പീഡ് മാന്വലാണ് ഗിയര്‍ബോക്‌സ്. 7.74 ലക്ഷം രൂപ മുതലാണ് വില. രണ്ട് എന്‍ജിനുകളുടെയും ഓപ്ഷനായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയില്ല.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഫോഡ് ആസ്പയര്‍ കോംപാക്റ്റ് സെഡാന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രം ലഭിക്കും. പെട്രോള്‍ വകഭേദത്തിന് 7.24 ലക്ഷം രൂപയിലും ഡീസല്‍ വകഭേദത്തിന് 8.34 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഫോഡ് ഫിഗോ പോലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയില്ല.

ഫോഡ് ഫിഗോയുടെ ക്രോസ്ഓവര്‍ വേര്‍ഷനാണ് ഫ്രീസ്റ്റൈല്‍. ഫിഗോയുടെ അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭിച്ചു. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്, ഫ്‌ളെയര്‍ എന്നീ വേരിയന്റുകളില്‍ പെട്രോള്‍ വേര്‍ഷന്‍ ലഭിക്കും. 7.09 ലക്ഷം രൂപ മുതലാണ് വില. ഇതേ വേരിയന്റുകളില്‍ ഡീസല്‍ വേര്‍ഷന്‍ ലഭ്യമാണ്. 8.19 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

Maintained By : Studio3