October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെയിം പദ്ധതി : ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിന് 212 കോടി രൂപ

ന്യൂഡെല്‍ഹി: ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 212.31 കോടി രൂപ വകയിരുത്തി. രണ്ടാം ഘട്ട ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്) പദ്ധതിയനുസരിച്ചാണ് ബസ്സുകള്‍ വാങ്ങുന്നത്. ഇതിനായി ജനുവരി 31 വരെ മേല്‍പ്പറഞ്ഞ തുക അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

വൈദ്യുത ബസ്സുകള്‍ ആവശ്യമായിവരുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് നഗരങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളുടെ തലസ്ഥാനങ്ങള്‍, പ്രത്യേക വിഭാഗ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ എന്നിവരില്‍നിന്ന് ഘനവ്യവസായ വകുപ്പ് താല്‍പ്പര്യപത്രം ക്ഷണിച്ചതായി ഘനവ്യവസായ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. 15,000 ഓളം ഇലക്ട്രിക് ബസ്സുകള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് 26 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് 86 അപേക്ഷകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

  30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു

ഇതിനകം 5,565 ഇലക്ട്രിക് ബസ്സുകള്‍ക്ക് പദ്ധതി നിര്‍വഹണ സമിതി അനുമതി നല്‍കിയതായും പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. നഗരങ്ങള്‍ക്കുള്ളില്‍ ഓടുന്നതിന് (ഇന്‍ട്രാ സിറ്റി) 65 നഗര/ സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. നഗരങ്ങള്‍ തമ്മില്‍ (ഇന്റര്‍സിറ്റി) സര്‍വീസ് നടത്തുന്നതിന് 600 ഓളം ഇലക്ട്രിക് ബസ്സുകള്‍ വിന്യസിക്കും. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി) ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി നൂറ് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കും.

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 2015 ലാണ് ഫെയിം ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഇലക്ട്രിക് മൊബിലിറ്റി വ്യാപകമാകുന്നതിന് ചാര്‍ജിംഗ് സംബന്ധിച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. 2015 മുതല്‍ 2019 വരെയായിരുന്നു ഒന്നാം ഘട്ട ഫെയിം ഇന്ത്യ പദ്ധതി. 2019 ല്‍ രണ്ടാം ഘട്ടം ആരംഭിച്ചു. 2022 വരെയാണ് രണ്ടാം ഘട്ടത്തിന്റെ കാലാവധി. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനിന്റെ ഭാഗമാണ് ഫെയിം പദ്ധതി. ഇതനുസരിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്കും സാമ്പത്തിക ആനുകൂല്യം ലഭിക്കും. വൈദ്യുത സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും കാറുകള്‍ക്കും വിലയില്‍ ഇളവ് ലഭിക്കും.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം
Maintained By : Studio3