Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡ് 19  തെറ്റായ വിവരങ്ങള്‍ക്കെതിരെ ഫേസ്ബുക്ക്

എന്ത് വായിക്കണമെന്നും വിശ്വസിക്കണമെന്നും പങ്കിടണമെന്നും ഓരോരുത്തര്‍ക്കും തീരുമാനിക്കാം  

കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ തടയാന്‍ പ്രയത്‌നിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ കമ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളും പരസ്യം ചെയ്യല്‍ നയങ്ങളും ലംഘിക്കുന്ന എക്കൗണ്ടുകളും ഉള്ളടക്കവും നീക്കം ചെയ്യാന്‍ സത്വരമായ നടപടികള്‍ കമ്പനി ഏര്‍പ്പെടുത്തി. തെറ്റായ വിവരങ്ങളുടെ വ്യാപനവും വ്യാജ വാര്‍ത്തകളും തടയാനും സമാന രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. ഓരോരുത്തരും കാണുന്ന പോസ്റ്റുകളുടെ പശ്ചാത്തലം എന്താണെന്ന് അവരെ അറിയിക്കുന്നത് ഇതിന്റെ ഭാഗമാണ്. എന്ത് വായിക്കണമെന്നും വിശ്വസിക്കണമെന്നും പങ്കിടണമെന്നും ഓരോരുത്തര്‍ക്കും തീരുമാനിക്കാം.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

മഹാമാരിക്കാലത്ത്, അംഗീകൃത വാക്‌സിനുകള്‍ക്കെതിരായ വ്യാജ പ്രചരണങ്ങള്‍ ഉള്‍പ്പെടെ കൊവിഡുമായി ബന്ധപ്പെട്ട ദോഷകരമായ വിവരങ്ങളുടെ 12 ലക്ഷം പീസുകള്‍ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്തു. മൂന്നാം കക്ഷി ഫാക്റ്റ് ചെക്കര്‍മാര്‍ വ്യാജമെന്ന് ഫ്‌ളാഗ് ചെയ്ത 167 ദശലക്ഷം പോസ്റ്റുകളില്‍ വാര്‍ണിംഗ് ലേബലുകള്‍ ചേര്‍ത്തു. ആളുകള്‍ വാര്‍ണിംഗ് ലേബലുകള്‍ കാണുമ്പോള്‍ 95 ശതമാനം സയമത്തും ആ ഉള്ളടക്കം തുറന്നു നോക്കാറില്ല.

ഓണ്‍ലൈനില്‍ കാണുന്ന വിവരങ്ങള്‍ സംബന്ധിച്ച് യോഗ്യതയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ ആളുകള്‍ക്ക് നല്‍കുക എന്നത് ഫേസ്ബുക്കിന്റെ ലക്ഷ്യമാണ്. ഇതിനായി വരുന്ന ആഴ്ച്ചയില്‍ ഇന്ത്യയില്‍ പുതിയൊരു കാമ്പെയ്ന്‍ അവതരിപ്പിക്കും. കൊവിഡ് 19 സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടാന്‍ ആറ് ലളിതമായ ഘട്ടങ്ങള്‍ വികസിപ്പിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, ഒറിയ, മലയാളം, മറാഠി, കന്നഡ, ഗുജറാത്തി, ബംഗാളി എന്നീ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ക്യാമ്പെയ്നും വെബ്സൈറ്റും അവതരിപ്പിക്കും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി
Maintained By : Studio3