ഡിമാന്‍ഡ് ചരക്കിന്; എമിറേറ്റ്‌സ് പതിനാറ് യാത്രാവിമാനങ്ങളെ ചരക്ക് വിമാനങ്ങളാക്കി
പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ ഇന്ത്യയിലേക്ക് സൗജന്യമായി സഹായങ്ങള്‍ എത്തിച്ചുകൊടുക്കുമെന്ന് കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരുന്നു
ദുബായ്: പതിനാറോളം യാത്രാ വിമാനങ്ങളെ ചരക്ക് കൊണ്ടുപോകുന്നതിനുള്ള കാര്‍ഗോ വിമാനങ്ങളാക്കിയതായി ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി. ചില വിമാനങ്ങളുടെ കാബിനുകളും ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നബീല്‍ സുല്‍ത്താന്‍ ബ്ലൂംബര്‍ഗ് ടിവിയുമായുള്ള അഭിമുഖത്തില്‍ വ്യക്തിമാക്കി.
നിലവില്‍ പതിനാറ് യാത്രാ വിമാനങ്ങളാണ് പൂര്‍ണമായും കാര്‍ഗോ വിമാനങ്ങളാക്കി മാറ്റിയിരിക്കുന്നത്. ബാക്കിയുള്ള വിമാനങ്ങളിലെ പ്രധാന കാബിനില്‍ അവശ്യവസ്തുക്കളായ പിപിഇ സാമഗ്രികളും മറ്റ് വിവിധതരം മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും കൊണ്ടുപോകാറുണ്ടെന്നും നബീല്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണം കുറയുകയും അതേസമയം ചരക്ക് ഗതാഗതത്തിന് ഡിമാന്‍ഡ് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റ് പല വന്‍കിട വിമാനക്കമ്പനികളും കാബിനുകളിലും ലഗേജ് സൂക്ഷിക്കുന്ന മറ്റിടങ്ങളിലും ചരക്ക് നിറച്ച് സര്‍വ്വീസ് നടത്താന്‍ നിര്ബന്ധിതരായിക്കൊണ്ടിരിക്കു
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ ഇന്ത്യയിലേക്ക് ആവശ്യമായ സാമഗ്രികള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുമെന്ന് ഞായറാഴ്ച എമിറേറ്റ്‌സ് അറിയിച്ചിരുന്നു. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം എയര്‍ കാര്‍ഗോ ഡിമാന്‍ഡില്‍ വന്‍ വര്‍ധനവാണ് സമീപകാലത്തായി രേഖപ്പെടുത്തുന്നത്.