കുവൈറ്റിലെ ബുര്‍ഗന്‍ എണ്ണപ്പാടത്ത് തീപിടിത്തം
ലോകത്ത് ഏറ്റവുമധികം എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എണ്ണപ്പാടമാണിത്
കുവൈറ്റ് സിറ്റി: കുവൈറ്റ് എണ്ണക്കമ്പനിക്ക് കീഴിലുള്ള ഗ്രേറ്റര്‍ ബുര്‍ഗാന്‍ എണ്ണപ്പാടത്ത് നേരിയ തോതില്‍ തീപിടിത്തമുണ്ടായി. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. എന്നാല്‍ എണ്ണയുല്‍പ്പാദനം തടസ്സപ്പെട്ടില്ലെന്ന് കുവൈറ്റ് ഓയിലെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.
വളരെ പെട്ടന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കിയതായി കമ്പനി വ്യക്തമാക്കി.
കുവൈറ്റിലെ ഏറ്റവും വലിയ എണ്ണപ്പാടമാണ് ഗ്രേറ്റര്‍ ബുര്‍ഗാന്‍. മാത്രമല്ല സുജ് മക്കെന്‍സിയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവുമധികം എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മേഖലയും ഇതാണ്