December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെയില്‍ ഈജിപ്തിലെ പണപ്പെരുപ്പം അഞ്ചുമാസത്തെ ഉയരത്തിലെത്തി

വാര്‍ഷിക പണപ്പെരുപ്പം മെയില്‍ 4.9 ശതമാനമായി വര്‍ധിച്ചു, ഏപ്രിലില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 0.5 പോയിന്റ് അധികമാണിത് 

കെയ്‌റോ: ഈജിപ്തിലെ വാര്‍ഷിക പണപ്പെരുപ്പം മെയില്‍ 0.5 പോയിന്റ് ഉയര്‍ന്ന് 4.9 ശതമാനമായി. ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

ഭക്ഷ്യോല്‍പ്പന്ന വിഭാഗത്തിലാണ് കഴിഞ്ഞ മാസം ഏറ്റവുമധികം വിലക്കയറ്റം രേഖപ്പെടുത്തിയത്. പഴങ്ങള്‍ക്ക് 9 ശതമാനവും പച്ചക്കറികള്‍ 5.3 ശതമാനവും വില ഉയര്‍ന്നു. ചരക്ക്‌നീക്ക മേഖലയിലും 1.9 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തി. 2022 അവസാനത്തോടെ പണപ്പെരുപ്പം 7 ശതമാനത്തില്‍(രണ്ട് ശതമാനം കുറവോ കൂടുതലോ) എത്തിക്കാനാണ് ഈജിപ്ത് കേന്ദ്രബാങ്ക് ലക്ഷ്യമിടുന്നത്.

പ്രതീക്ഷിച്ച നിലയില്‍ തന്നെയാണ് പണപ്പെരുപ്പം വര്‍ധിക്കുന്നതെന്ന് ഫറോസ് സെക്യൂരിറ്റീസ് ബ്രോക്കറേജിലെ റദ്വ എല്‍ സൈ്വഫി പറഞ്ഞു. ഭക്ഷ്യ, പാനീയ മേഖലകളിലെ വിലക്കയറ്റം വ്യക്തമാക്കുന്നത് വരും മാസങ്ങളിലും വിലക്കയറ്റം തുടരുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3