Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദമക് ഓഹരികള്‍ക്ക് 599 മില്യണ്‍ ഡോളറിന്റെ ഓഫര്‍ മുന്നോട്ടുവെച്ച് ഹുസ്സൈന്‍ സജ്‌വാനി

ദമക് പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാണ് സജ്‌വാനി മേപ്പിള്‍ ഇന്‍വെസ്റ്റിലൂടെ കമ്പനിയുടെ ബാക്കി ഓഹരികള്‍ കൂടി വാങ്ങാനുള്ള നീക്കം നടത്തുന്നത്

ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസിനെ സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കവുമായി ദമക് സ്ഥാപകനായ ഹൂസ്സൈന്‍ സജ്‌വാനി. ന്യൂനപക്ഷ ഓഹരിയുടമകളുടെ കൈവശമുള്ള ദമക് ഓഹരികള്‍ വാങ്ങുന്നതിനായി 599 മില്യണ്‍ ഡോളറിന്റെ ഉപാധികളോട് കൂടിയ ഓഫറാണ് സജ്‌വാനിയുടെ ഉടമസ്ഥതയിലുള്ള മേപ്പിള്‍ ഇന്‍വെസ്റ്റ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. 2015ല്‍ ദമക് പ്രോപ്പര്‍ട്ടീസിനെ പ്രാദേശിക ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ 45 ശതമാനം ഡിസ്‌കൗണ്ടിലുള്ള ഓഫറാണിത്.

നിലവില്‍ മേപ്പിളിന്റെയോ അതുമായി ബന്ധമുള്ളവരുടെയോ ഉടമസ്ഥതയില്‍ അല്ലാത്ത, നിക്ഷേപകര്‍ക്ക് വിറ്റ ദമക് ഓഹരികള്‍ക്ക് 2.2 ബില്യണ്‍ ദിര്‍ഹത്തിന്റെ (599 മില്യണ്‍ ഡോളര്‍) ഉപാധികളോടു കൂടിയ ഓഫറാണ് മുന്നോട്ട് വെക്കുന്നതെന്ന് ബുധനാഴ്ച പുറത്തിറങ്ങിയ പ്രസ്താവന വ്യക്തമാക്കി. ദമകിന്റെ 72 ശതമാനം ഓഹരികള്‍ കൈവശമുള്ള സജ്‌വാനി ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ദമക് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാണ് ഇടപാടിന് ഒരുങ്ങുന്നത്. ബുധനാഴ്ച ദമക് ഓഹരികള്‍ക്ക് ഓഹരിയൊന്നിന് 1.3  ദിര്‍ഹം വിലയിടിഞ്ഞു. ഒരു ഘട്ടത്തില്‍ ഓഹരികള്‍ക്ക് 6.2 ശതമാനം വരെ വില ഇടിഞ്ഞു. ഇതോടെ മ്പനിയുടെ മൊത്തം മൂല്യം .74 ബില്യണ്‍ ദിര്‍ഹത്തിലെത്തി.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

മേപ്പിള്‍ ഇന്‍വെസ്റ്റ് കമ്പനി മുഖേന ദമകിലെ നിക്ഷേപകര്‍ക്ക് വിറ്റ നൂറ് ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ ഭൂരിപക്ഷ ഓഹരിയുടമയായ സജ്‌വാനിയില്‍ നിന്നും ഔദ്യോഗിക താല്‍പ്പര്യപത്രം ലഭിച്ചതായി ബുധനാഴ്ച ദമക് ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. മേപ്പിളിലെ ഓഹരിയുടമ എന്ന നിലയില്‍ സജ്‌വാനിക്കും ദമകിനും മേപ്പിളോ അനുബന്ധ സ്ഥാപനങ്ങളോ അല്ലാത്ത ദമകിലെ മറ്റ് ഓഹരിയുടമകള്‍ക്കുമിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി നാസ്ഡക് ദുബായില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ആല്‍ഫ സ്റ്റാര്‍ ഹോള്‍ഡിംഗ് അറിയിച്ചു. ഈ ആഴയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഹുസ്സൈന്‍ സജ്‌വാനി ദമകിലെ ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനവും ജൂണ്‍ എട്ടിന് രാജിവെച്ചതായും പ്രസ്താവന വ്യക്തമാക്കി. 2022ല്‍ കാലാവധി കഴിയുന്ന 500 മില്യണ്‍ ഡോളറിന്റെ വിശ്വാസ പ്രമാണം പുറത്തിറക്കിയ കമ്പനിയാണ് ആല്‍ഫ സ്റ്റാര്‍ ഹോള്‍ഡിംഗ്. ദമക് പ്രോപ്പര്‍ട്ടീസിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ദമക് റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ആണ് ഈ വിശ്വാസ പ്രമാണത്തിന് ജാമ്യം നിന്നിരിക്കുന്നത്.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

നിലവില്‍ മേപ്പിളിന് ദമക് പ്രോപ്പര്‍ട്ടീസില്‍ നേരിട്ടും അല്ലാതെയും 88.106 ശതമാനം ഓഹരി അവകാശമാണുള്ളത്. 2015ലാണ് ദമക് പ്രോപ്പര്‍ട്ടീസ് ദുബായ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. 2013ല്‍ ലണ്ടന്‍ ഓഹരി വിപണിയിലാണ് ദമക് ആദ്യമായി ലിസ്റ്റ് ചെയ്യുന്നത്. അന്ന് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 375 മില്യണ്‍ ഡോളറാണ് ദമക് സമാഹരിച്ചത്.

മോശം ഓഹരി വ്യാപാരവും, ഓഹരി വിലത്തകര്‍ച്ചയും, പണലഭ്യത പ്രശ്‌നങ്ങളും, നിക്ഷേപകരുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കമ്പനികളുടെ താല്‍പ്പര്യവും മൂലം ദുബായിലെ നിരവധി ലിസ്റ്റഡ് കമ്പനികള്‍ സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുപോകാനുള്ള നീക്കത്തിലാണ്. കമ്പനിക്ക് കീഴിലുള്ള ഏതെങ്കിലും ഒരു യൂണിറ്റ് യഥാര്‍ത്ഥ പബ്ലിക് ഓഫറിംഗ് വിലയുടെ രണ്ടിലൊന്ന് വിലയില്‍ ഓഹരിവിപണിയില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യുമെന്ന് മാര്‍ച്ചില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെരാസ് ഹോള്‍ഡിംഗ് 33 ശതമാനം വിലക്കിഴിവില്‍ ഡിഎക്‌സ്ബി എന്റെര്‍ടെയ്ന്‍മെന്റ്‌സിനെ സ്വകാര്യ ഉടമസ്ഥതയിലേക്ക് കൊണ്ടുവരുന്നതിനായി ഓഫര്‍ സമര്‍പ്പിച്ചിരുന്നു. ഇമാര്‍ മാള്‍സിന്റെ ഡിലിസ്റ്റിംഗ് പദ്ധതിക്ക് പിന്നാലെയാണ് ഇപ്പോള്‍ ദമകും സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുപോകാനുള്ള നീക്കമാരംഭിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ദുബായ് വിപണിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

2019ലും 2020ലും ദമക് പ്രോപ്പര്‍ട്ടീസ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രോപ്പര്‍ട്ടികളുടെ അമിത വിതരണം മൂലം കഴിഞ്ഞ ഏഴ് വര്‍ഷമായി ദുബായ് പ്രോപ്പര്‍ട്ടി വിപണി കടുത്ത വിലത്തകര്‍ച്ച നേരിടുകയാണ്. ഈ വര്‍ഷം ദുബായില്‍ ഏതാണ്ട് 62,000 വീടുകളും അടുത്ത വര്‍ഷം 63,500 വീടുകളും പുതിയതായി വരുമെന്നാണ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട്.

Maintained By : Studio3