October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ച്ച് നല്‍കുന്ന പ്രതീക്ഷ, സാമ്പത്തിക രംഗം തിരിച്ചുവരവിന്‍റെ പാതയില്‍

1 min read
  • 10 സൂചകങ്ങളില്‍ ആറെണ്ണം മാര്‍ച്ചില്‍ പോസിറ്റീവ്
  • പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പ്
  • കോവിഡ് വാക്സിനേഷന്‍ കൂടുന്നത് പ്രതീക്ഷ നല്‍കുന്നു

മുംബൈ: മാര്‍ച്ച് മാസത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കപ്പെട്ടതായി പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുവരുന്നതിന്‍റെ ഫലം വിവിധ രംഗങ്ങളില്‍ പ്രകടമാണെന്നാണ് വിലയിരുത്തല്‍. ദ്രുത സാമ്പത്തിക പ്രവണതകള്‍ അഥവാ ക്വിക്ക് ഇക്കണോമിക് ട്രെന്‍ഡ്സ് മനസിലാക്കുന്നതിന്‍റെ ഭാഗമായുള്ള 10 സൂചകങ്ങളില്‍ ആറെണ്ണവും മാര്‍ച്ച് മാസത്തില്‍ പോസിറ്റീവായി എന്നത് ശ്രദ്ധേയമാണ്. മികച്ച പ്രകടനത്തിന്‍റെ പ്രതിഫലനമാണത്.

പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പനയിലുണ്ടായത് വമ്പന്‍ കുതിപ്പാണ്. 125 ശതമാനം വളര്‍ച്ചയാണ് പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ കോവിഡ് വാക്സിനേഷന്‍ നടത്തുന്ന രാജ്യമായി ഇന്ത്യ മാറിയത് ഏറെ അഭിനന്ദനാര്‍ഹമാണ്. കോവിഡ് കേസുകളുടെ എണ്ണം വ്യാപകമായി കൂടി വരികയാണെത് വസ്തുതയാണ്. എങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരത കൈവരിക്കാന്‍ മാര്‍ച്ച് മാസത്തില്‍ സാധിച്ചു എന്നതാണ് പ്രസക്തം-പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ

പ്രധാന സാമ്പത്തിക, ബിസിനസ് സൂചകങ്ങളില്‍ സ്ഥിരതയാര്‍ന്ന മെച്ചപ്പെടല്‍ പ്രകടമാണ്. എങ്കിലും വരും പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടണമെങ്കില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലേ ബിസിനസ് ആത്മവിശ്വാസം വര്‍ധിക്കൂ-അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിഎച്ച്ഡി ചേംബര്‍ പ്രവചിക്കുന്നത് ഒരു ശതമാനം ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചയാണ്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് 11 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ശേഷിയുണ്ടെന്നും ഇവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

ആവശ്യകതയും വിതരണവും ഉള്‍പ്പടെയുള്ള 10 സാമ്പത്തിക, ബിസിനസ് സൂചകങ്ങള്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്ത്യയുടെ ഭാവി വളര്‍ച്ച പ്രവചിച്ചിരിക്കുന്നത്. ജിഎസ്ടി വരുമാനം, ഇ-വേ ബില്ലുകള്‍, റെയ്ല്‍വേ ചരക്ക് വരുമാനം, പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പന, കയറ്റുമതി തുടങ്ങിയവ മാര്‍ച്ചില്‍ പോസിറ്റീവ് പ്രകടനമാണ് നടത്തിയത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാര്‍ച്ചിലെ തൊഴിലില്ലായ്മ നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ തുടര്‍ന്നും മെച്ചപ്പെട്ട അവസ്ഥയില്‍ സഞ്ചരിക്കണമെങ്കില്‍ കോവിഡ് വാക്സിനേഷന്‍ പദ്ധതി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രണ്ടാം വരവ് ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്സിനേഷന് വേഗം കൂട്ടണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

വ്യവസായ മേഖലയ്ക്ക് വായ്പ ലഭ്യമാക്കുന്നതില്‍ സവിശേഷ ശ്രദ്ധ പതിയണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വായ്പ വിതരണം ചെയ്യുകയെന്നത് ബാങ്കിംഗ് മേഖല മുഖ്യ പരിഗണനാ വിഷയമായി കാണണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അധികം നൂലാമാലകളില്ലാതെ വായ്പകള്‍ ലഭ്യമാകുന്ന അവസ്ഥ വരണം. ഗ്രാമീണ മേഖലകളിലെ എംഎസ്എംഇകള്‍ക്ക് എങ്കിലേ അതുപകരിക്കൂ.

ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും പലിശനിരക്കുകള്‍ ഇനിയും കുറയ്ക്കണമെന്നും പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെടുന്നുണ്ട്.

Maintained By : Studio3