September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് സ്‌ക്രാംബ്ലര്‍ മോഡലുകളുമായി ഡുകാറ്റി

സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക്, സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ ബൈക്കുകളാണ് അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: ഡുകാറ്റി മൂന്ന് പുതിയ ബിഎസ് 6 സ്‌ക്രാംബ്ലര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക്, സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ എന്നിവയാണ് മൂന്ന് ബൈക്കുകള്‍. യഥാക്രമം 7.99 ലക്ഷം രൂപയും 8.49 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡുകാറ്റിയുടെ സ്‌ക്രാംബ്ലര്‍ നിരയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോഡലാണ് സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക്. പരിഷ്‌കരിച്ച ബിഎസ് 6 സ്‌ക്രാംബ്ലര്‍ മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയില്‍ നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. ജനുവരി 28 ന് ഡെലിവറി ആരംഭിക്കും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

’62 യെല്ലോ’ കളര്‍ സ്‌കീം കൂടാതെ, ‘ഡുകാറ്റി റെഡ്’ നിറത്തിലും ഇപ്പോള്‍ സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ലഭിക്കും. സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക് മോട്ടോര്‍സൈക്കിളിന് മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീം, കറുത്ത ഫ്രെയിം, ചാരനിറത്തില്‍ റിമ്മുകള്‍ എന്നിവ നല്‍കി. ട്യൂബുലര്‍ സ്റ്റീല്‍ ഫ്രെയിം, കറുപ്പില്‍ അലുമിനിയം സബ് ഫ്രെയിം എന്നിവ ഉള്‍പ്പെടെ ‘ഡാര്‍ക്ക് സ്റ്റെല്‍ത്ത്’ ലിവറിയാണ് പുതിയ സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്.

ബിഎസ് 6 പാലിക്കുന്ന 803 സിസി, എല്‍ ട്വിന്‍ എന്‍ജിനാണ് 2021 ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക് മോഡലുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,250 ആര്‍പിഎമ്മില്‍ 71 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 66.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബിഎസ് 6 എന്‍ജിന്‍, പുതിയ കളര്‍ ഓപ്ഷന്‍ എന്നിവ കൂടാതെ, പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സംവിധാനം, കോര്‍ണറിംഗ് എബിഎസ് എന്നിവ കൂടി ബൈക്കുകള്‍ക്ക് ലഭിച്ചു. റൈഡര്‍മാര്‍ക്ക് പാട്ട് കേള്‍ക്കുന്നതിനും ഇന്‍കമിംഗ് കോളുകള്‍ക്ക് മറുപടി പറയുന്നതിനും മറ്റുമായി മോട്ടോര്‍സൈക്കിളുകളില്‍ ‘ഡുകാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം’ ഓപ്ഷണലായി നല്‍കി.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

1,079 സിസി, എല്‍ ട്വിന്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി കരുത്തും 4,750 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
റൈഡ് ബൈ വയര്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ ( ആക്റ്റീവ്, സിറ്റി, ജേര്‍ണി), കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ് എന്നിവ നല്‍കി.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു
Maintained By : Studio3