Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മദ്യപാനവും ലഹരി ഉപയോഗവും യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും

1 min read

നാലോളം ലഹരി വസ്തുക്കളുടെ നിരന്തര ഉപയോഗം ഹൃദ്രോഗ സാധ്യത ഒമ്പതിരട്ടി വര്‍ധിപ്പിക്കും

മദ്യപാനവും പുകവലിയും ലഹരി ഉപയോഗവും യുവാക്കളെ, പ്രത്യേകിച്ച് യുവതികളെ അകാലത്തില്‍ ഹൃദ്രോഗത്തിന് അടിമകളാക്കുമെന്ന് പഠനം. നാലോളം ലഹരി വസ്തുക്കളുടെ നിരന്തര ഉപയോഗം ഹൃദ്രോഗ സാധ്യത ഒമ്പതിരട്ടി വര്‍ധിപ്പിക്കുമെന്നാണ് ജേണല്‍ ഹാര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ശരീരത്തിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സംവിധാനത്തില്‍ (ഹൃദയം, രക്തക്കുഴലുകള്‍ എന്നിവ ഉള്‍പ്പെടുന്ന) ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് ആഴത്തിലുള്ള ബോധവല്‍ക്കരണം നല്‍കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് ഗവേഷകരില്‍ ഒരാളായ ലൂസിയാന സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ആന്റണി വെയ്ന്‍ ഓര്‍ പറഞ്ഞു.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

കൊക്കെയ്ന്‍, മെഥംഫെതമീന്‍ തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം മൂലം തലച്ചോറിലെ ചാരനിറത്തില്‍ കാണപ്പെടുന്ന ഗ്രേ മാറ്റര്‍ നഷ്ടമാകുന്നത് ശരാശരിയിലും അധികമാണെന്നും അതുമൂലം കോശ നാശ പ്രക്രിയയുടെ (സെല്‍ ഏയജിംഗ്) വേഗത വര്‍ധിക്കുകയും ന്യൂറോകൊഗ്നിറ്റീവ് ഡിസോഡറിനുള്ള (ചിന്ത, യുക്തിവിചാരം, ഓര്‍മ്മ, പ്രശ്‌ന പരിഹാരം തുടങ്ങിയ ശേഷികളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍) സാധ്യത വര്‍ധിക്കുകയും ചെയ്യും.

അകാലത്തില്‍ ഹൃദ്രോഗം വന്ന 135,703 പേരും വളരെ ചെറുപ്രായത്തില്‍ രോഗം വന്ന 7,716 പേരുമാണ് പഠനത്തില്‍ പങ്കെടുത്തത്. അകാലത്തില്‍ ഹൃദ്രോഗം വരാത്ത 111,245 പേരുമായി ഇവരെ താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് മദ്യം,പുകയില, കഞ്ചാവ്, ആംഫെതനമീന്‍, കൊക്കെയ്ന്‍ തുടങ്ങിയ നിരോധിത ലഹരി മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്ന കാര്യവും ഗവേഷകര്‍ പരിശോധിച്ചിരുന്നു. ചെറുപ്രായത്തിലുള്ള ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം രക്തക്കുഴലുകളില്‍ തടസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന അനുമാനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം പരിശോധിച്ചത്.

  അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനാഘോഷം

ഏതെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം അകാലത്തിലും വളരെ ചെറുപ്രായത്തിലും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. രക്തസമ്മര്‍ദ്ദം, പ്രമേഹം,കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളും ഗവേഷകര്‍ പരിശോധിച്ചിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയും മദ്യപിക്കുന്നവരില്‍ 50 ശതമാനവും അധികമാണെന്ന് പഠനത്തില്‍ വ്യക്തമായി. കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത രണ്ടര ഇരട്ടിയും ആംഫെതനമീന്‍ ഉപയോഗിക്കുന്നവരില്‍ മൂന്നിരട്ടിയും ആണ്. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഹൃദ്രോഗ സാധ്യത രണ്ടര ഇരട്ടി വര്‍ധിപ്പിക്കുന്നു. ലഹരിക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ എണ്ണം അനുസരിച്ച് അകാലത്തില്‍ ഹൃദ്രോഗം വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് നാലോളം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പതിരട്ടിയാണ്

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്
Maintained By : Studio3