September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്ഷയ രോഗത്തെ അവഗണിക്കരുത്, വേണ്ടത് അടിയന്തര ചികിത്സ

1 min read

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം നാലായിരത്തോളം ആളുകളാണ് ലോകത്ത് ക്ഷയരോഗം മൂലം മരണപ്പെടുന്നത്. ഓരോ ദിവസവും 28,000ത്തോളം പേര്‍ മുന്‍കൂട്ടി തടയാവുന്നതും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതുമായ ഈ അസുഖം ബാധിച്ച് കിടപ്പിലാകുന്നു.

എല്ലാ വര്‍ഷവും മാര്‍ച്ച് 24 അന്താരാഷ്ട്ര ക്ഷയരോഗ ദിനമായാണ് ആചരിക്കുന്നത്. ക്ഷയരോഗം ഒരു വ്യക്തിയുടെ ആരോഗ്യത്തിലും സാമൂഹിക, സാമ്പത്തിക ക്ഷേമത്തിലുമുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷയരോഗ ദിനം ആചരിക്കുന്നത്. ക്ഷയരോഗം ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയെന്നതും ഈ ക്ഷയരോഗ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യമാണ്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

 

ചരിത്രം

1882ല്‍ ഡോ.റോബര്‍ട്ട് കോച്ച് താന്‍ ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 അന്താരാഷ്ട്ര ക്ഷയരോഗ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ക്ഷയരോഗ നിര്‍ണയത്തിലും ചികിത്സയിലും വളരെ നിര്‍ണായകമായ കണ്ടെത്തലായിരുന്നു ഇതെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

 

പ്രാധാന്യം

ലോകത്തില്‍ ഏറ്റവുമധികം മരണകാരണമാകുന്ന സാംക്രമിക രോഗങ്ങളിലൊന്നായി തുടരുന്നത് കൊണ്ട് തന്നെ ക്ഷയരോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ആരോഗ്യ വിഷയങ്ങളിലൊന്നാണ്.  ഓരോ ദിവസവും നാലായിരത്തോളം പേര്‍ ക്ഷയരോഗം മൂലം ലോകത്ത് മരണമടയുന്നുണ്ടെന്നാണ് കണക്ക്. മുന്‍കൂട്ടി തടയാവുന്നതും, ചികിത്സിച്ച് മാറ്റാനാകുന്നതുമായ ഈ രോഗം മൂലം പ്രതിദിനം 28,000 പേര്‍ കിടപ്പിലാകുന്നു. ക്ഷയരോഗ പ്രതിരോധ, നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ 2000ത്തിന് ശേഷം ഏതാണ്ട് 63 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

 

ഈ വര്‍ഷത്തെ സന്ദേശം

ദ ക്ലോക്ക് ഈസ് ടിക്കിംഗ് (സമയം പോയ്‌ക്കൊണ്ടിരിക്കുന്നു) എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിന്റെ സന്ദേശം. പണ്ടുകാലം മുതല്‍ക്കേ ആളുകള്‍ അവഗണിച്ച് കൊണ്ടിരിക്കുന്ന ഈ രോഗം അടിയന്തര ശ്രദ്ധ നല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ തീമിന്റെ ഉദ്ദേശ്യം. കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം ക്ഷയരോഗികള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധയും പരിചരണവും ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും പെട്ടന്ന് ക്ഷയരോഗത്തിനെതിരായ ചികിത്സ ആരംഭിക്കണമെന്ന സന്ദേശമാണ് ഈ തീം നല്‍കുന്നത്.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3