September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കോവിഡ്-19 വില്ലനാകുന്നു

1 min read
  • പകര്‍ച്ചവ്യാധിക്കാലത്ത് ഡിപ്രഷന്‍ അനുഭവിക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി

  • ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ലോകത്ത് മദ്യ വില്‍പ്പന കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യുവജനങ്ങളിലെ മദ്യ  ഉപഭോഗം കുറഞ്ഞുവെന്നാണ് പഠനം പറയുന്നത്‌

ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച കോവിഡ്-19 പകര്‍ച്ചവ്യാധി യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി പഠനം. ഡിപ്രഷന് ചികിത്സ തേടുന്ന യുവതീയുവാക്കളുടെ എണ്ണത്തില്‍ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം കാര്യമായ വര്‍ധനയുണ്ടായതായി സൈക്യാട്രി റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പകര്‍ച്ചവ്യാധിക്കാലത്ത് യുവജനങ്ങളിലെ മദ്യപാനത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. പകര്‍ച്ചവ്യാധിക്ക് മുമ്പും ലോക്ക്ഡൗണ്‍ സമയത്തും 259ഓളം യുവാക്കളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സുരി സര്‍വ്വകാലശാലയിലെ ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡിപ്രഷന്‍, ഉത്കണ്ഠ, ക്ഷേമം, മദ്യ ഉപഭോഗം, ഉറക്കം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഗവേഷകര്‍ യുവജനങ്ങളില്‍ നിന്നും ചോദിച്ചറിഞ്ഞത്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

കോവിഡ്-19 പകര്‍ച്ചവ്യാധി യുവജനങ്ങളുടെ മാനസികാരോഗ്യത്തില്‍ സാരമായി ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ കാലത്ത് ഡിപ്രഷന്‍ ലക്ഷണങ്ങള്‍ വര്‍ധിച്ചതായും മൊത്തത്തിലുള്ള സുഖത്തില്‍ കുറവുണ്ടായതായും യുവജനങ്ങള്‍ വെളിപ്പെടുത്തി. ഇവരിലെ ഡിപ്രഷന്റെ തോത് പകര്‍ച്ചവ്യാധിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയായെന്നും ഗവേഷകര്‍ കണ്ടെത്തി. മൊത്തത്തില്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തില്‍ കുറവുണ്ടായിട്ടില്ലെങ്കിലും, ലോക്ക്ഡൗണ്‍ സമയത്ത് നല്ല ഉറക്കത്തിലുള്ള കുറവും ഡിപ്രഷനിലുള്ള വര്‍ധനയും തമ്മില്‍ ഒരു ബന്ധം കണ്ടെത്താന്‍ സാധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. മാത്രമല്ല, യുവജനങ്ങളില്‍ ‘ഈവിനിംഗ്‌നെസ്സ്’ (വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കാനുള്ള  പ്രവണത) വര്‍ധിച്ചതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഉത്കണ്ഠയും നിസ്സാരമായ മാനസിക പ്രശ്‌നങ്ങളും ഉള്ളവരിലാണ് മുമ്പ് ഈ പ്രവണത കൂടുതലായി കണ്ടിരുന്നത്.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

ലോക്ക്ഡൗണ്‍ ആരംഭിച്ച സമയത്ത് ലോകമെമ്പാടും മദ്യ വില്‍പ്പന കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യുവജനങ്ങളില്‍ മദ്യ ഉപഭോഗം കുറഞ്ഞതായി പഠനം പറയുന്നു. ലോക്ക്ഡൗണ്‍ കാലത്തെ സാമൂഹിക നിയന്ത്രണങ്ങളാകാം ഇതിന് കാരണമെന്ന് അവര്‍ വിശദീകരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്തെ വിരസത അകറ്റാനുള്ള മാര്‍ഗമായി മദ്യപാനം മാറിയില്ലെന്നത് നല്ല സൂചനയായാണ് ഗവേഷകര്‍ അവതരിപ്പിച്ചത്.

കോവിഡ്-19 പകര്‍ച്ചവ്യാധി ഇപ്പോഴും തുടരുന്നതിനാല്‍ ഉറക്കത്തിന്റെ ഗുണനിലവാരവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം യുവജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ കോവിഡ് കാലത്ത് ഇതില്‍ കാര്യമായ വര്‍ധനയുണ്ടായത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും സുരി സര്‍വ്വകലാശാലയിലെ ന്യൂറോസയന്‍സ് പ്രഫസറായ ഡോ. സൈമണ്‍ ഇവാന്‍സ് പറഞ്ഞു.യുവജനങ്ങളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കേണ്ടതും മൊത്തത്തിലുള്ള ക്ഷേമത്തിനായി ആവശ്യമുള്ള സമയത്ത് വേണ്ട പിന്തുണ ലഭ്യമാകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കേണ്ടതും അനിവാര്യമാണെന്നും ഡോ.ഇവാന്‍സ് പറഞ്ഞു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സാമൂഹിക നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍,യുവജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് വേണ്ട നടപടികള്‍ എടുക്കേണ്ടത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്
Maintained By : Studio3