ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നംത് പരിഗണനയിലില്ല

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളും ലോക്ക്ഡൗണ്‍ പ്രഖ്യാപനങ്ങളും വര്‍ദ്ധിച്ചുവരുന്നതിന്‍റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്താനോ കുറയ്ക്കാനോ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലിവില്‍ യാത്ര ചെയ്യേണ്ട ആവശ്യമുള്ളവര്‍ക്ക് ട്രെയിനുകള്‍ക്ക് കുറവില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രെയിനുകള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റെയില്‍വേ സ്റ്റേഷനുകളില്‍ കാണുന്ന തിരക്ക് ഈ മാസങ്ങളില്‍ പതിവുള്ളതാണ്, അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, “ശര്‍മ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണം പെട്ടെന്നു വര്‍ധിച്ചു. ആസന്നമായ ലോക്ക്ഡൗണ്‍ ഭയന്നാണ് തങ്ങളുടെ യാത്രകളെന്ന് പല യാത്രക്കാരും മാധ്യമങ്ങളോട് പറഞ്ഞു.
ട്രെയിനില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശങ്ങളെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ നിരസിച്ചു. വീണ്ടും ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തുന്നതും രാജ്യവ്യാപക ലോക്ക്ഡൗണിലേക്ക് പോകുന്നതും പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.
കോവിഡ് 19 രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് പല ട്രെയ്നുകളിലും വലിയ തിരക്ക് സൃഷ്ടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പുതിയ ട്രെയ്നുകള്‍ റെയ്ല്‍വേ പ്രഖ്യാപിച്ചേക്കും.