കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് വാട്ടർ മെട്രോ യാനം കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറി
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച 13-ാമത് വാട്ടർ മെട്രോ യാനം ജല ഗതാഗതത്തിനായി, കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ് യാർഡിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കൊച്ചി മെട്രോയുടെയും കൊച്ചിൻ ഷിപ് യാർഡിൻ്റെയും ഉന്നത ഉദ്ധ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ കൊച്ചി മെട്രോയ്ക്ക് വേണ്ടി ചീഫ് ജനറൽ മാനേജർ, ഷാജി.പി ജനാർദ്ധനനും, കൊച്ചിൻ ഷിപ്യാർഡിനു് വേണ്ടി ചീഫ് ജനറൽ മാനേജർ ഹരികൃഷ്ണൻ എസും കൈമാറ്റ കരാറിൽ ഒപ്പുവച്ചു. കൊച്ചി നിവാസികൾക്കും സന്ദർശകർക്കും കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയതിട്ടുള്ള പരിസ്ഥിതി സൗഹാർദ്ധമായ ജലഗതാഗത സംവിധാനമായ കൊച്ചി വാട്ടർ മെട്രോ യാനം രാജ്യത്തിനാകെ മികച്ച മാത്യകയാണ്. പാരിസ്ഥിതിക സൗഹാർദ്ദമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്ത് ജനങ്ങൾക്ക് അത്യാധുനീക നിലവാരത്തിലുള്ള ഗതാഗത സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിനായി ചേർന്ന് പ്രവർത്തിക്കാൻ ഇരു സ്ഥാപനങ്ങളും പ്രതിജ്ഞാ ബന്ധരാണ് എന്ന് കൊച്ചിൻ ഷിപ് യാർഡും കൊച്ചി മെട്രോ റയിലും സംയുക്തമായി അറിയിച്ചു. കൊച്ചിൻ ഷിപ് യാർഡിൻ്റെയും, കൊച്ചി മെട്രോ റയിലിൻ്റെയും സയറക്ടർമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന പരിപാടിയിൽ DNV, IRS എന്നിവയുൾപ്പെടെ എല്ലാ പങ്കാളികൾക്കും പ്രോജക്റ്റിലെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും CSL, KMRL ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.