Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ടാം തരംഗം : ഇന്ത്യാ ഇന്‍കിന്‍റെ വരുമാന വീണ്ടെടുക്കല്‍ വൈകും: മൂഡിസ്

1 min read

ദീര്‍ഘവും വിപുലവുമായ ലോക്ക്ഡൗണ്‍ വരുമാനം വീണ്ടെടുക്കലിനെ കഠിനമായി ബാധിക്കുന്നു

ന്യൂഡെല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതും അതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍ കമ്പനികളുടെ വരുമാന വീണ്ടെടുക്കലില്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസിന്‍റെ വിലയിരുത്തല്‍. കൊറോണയുടെ ആദ്യ തരംഗം സൃഷ്ടിച്ച തിരിച്ചടികള്‍ക്ക് ശേഷം കഴിഞ്ഞ 6 മാസമായി ഇന്ത്യന്‍ കമ്പനികളില്‍ വരുമാന വീണ്ടെടുക്കലിന്‍റെ പ്രവണത പ്രകടമായിരുന്നു. ദീര്‍ഘവും വിപുലവുമായ ലോക്ക്ഡൗണ്‍ വരുമാനം വീണ്ടെടുക്കലിനെ കഠിനമായി ബാധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

പൊതുവില്‍ പ്രാദേശിക തലത്തിലുള്ളതും അത്ര കടുപ്പത്തിലല്ലാത്തതുമായ ലോക്ക്ഡൗണുകളാണ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിനെ അപേക്ഷിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ താരതമ്യേന കുറവ് പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ലോക്ക്ഡൗണുകള്‍ നീണ്ടുപോകുകയും കൂടുതല്‍ വിശാലമാകുകയും ചെയ്യുന്നത് വെല്ലുവിളി ഉയര്‍ത്തുന്നു.

രണ്ടാമത്തെ വൈറസ് തരംഗത്തിന് കീഴിലുള്ള ഗതാതദ നിയന്ത്രണങ്ങള്‍ ഉപഭോക്തൃ വികാരത്തെയും ഭവന, വാഹന വില്‍പ്പനയെയും ഗതാഗത-ഇന്ധന ആവശ്യകതയെയും താല്‍ക്കാലികമായി ബാധിക്കും. എന്നിരുന്നാലും, വിദൂര പ്രവര്‍ത്തനത്തിനും വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകള്‍ക്കുമുള്ള ഉപഭോക്തൃ മുന്‍ഗണന വര്‍ദ്ധിക്കുന്നത് വലിയ വീടുകള്‍ക്കും എന്‍ട്രി ലെവല്‍ കാറുകള്‍ക്കുമുള്ള ദീര്‍ഘകാല ആവശ്യകതയെ നയിക്കും.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

അടുത്ത ഏതാനും മാസങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു എങ്കിലും ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ആവശ്യം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ ആഗോള ആവശ്യകത ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കളില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് മൂഡീസ് വൈസ് പ്രസിഡന്‍റും സീനിയര്‍ ക്രെഡിറ്റ് ഓഫീസറുമായ കൗസ്തുഭ് ചൗബല്‍ പറഞ്ഞു. ആഭ്യന്തര സ്റ്റീല്‍ വില അന്താരാഷ്ട്ര വിലയേക്കാള്‍ കുറവായതിനാല്‍ കയറ്റുമതി ആകര്‍ഷകമായ അവസരമാണ്. നിലവിലെ പാദത്തില്‍ ഓട്ടോമൊബീല്‍, വൈറ്റ് ഗുഡ്സ് മാനുഫാക്ചറിംഗ് എന്നീ മേഖലകളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

അതേസമയം, ടാറ്റാ സ്റ്റീല്‍ ലിമിറ്റഡും ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡും അവരുടെ ഓക്സിജന്‍ ഉല്‍പ്പാദന ശേഷിയുടെ ഒരു ഭാഗം മെഡിക്കല്‍ ഉപയോഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് അവയുടെ സ്റ്റീല്‍ ഉല്‍പ്പാദനത്തെ ഒരു പരിധി വരെ ബാധിക്കും.
അതേസമയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മാന്ദ്യം സിമന്‍റ് ആവശ്യകത കുറയ്ക്കും. എങ്കിലും, സര്‍ക്കാരിന്‍റെ ഉയര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവിടലും ഭവന ആവശ്യകതയും ഈ മേഖലയ്ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ട്.

Maintained By : Studio3