September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോണ്‍ ഉല്‍പ്പാദനം വാവെയ് പകുതിയായി കുറയ്ക്കും  

ഈ വര്‍ഷം 70 മുതല്‍ 80 വരെ മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത്

ചൈനീസ് ടെക് ഭീമനായ വാവെയ് ഈ വര്‍ഷം തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം അറുപത് ശതമാനത്തോളം കുറയ്ക്കും. ഇക്കാര്യം വിവിധ സപ്ലൈ കമ്പനികളെ വാവെയ് അറിയിച്ചതായി നിക്കേ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ല്‍ 70 മുതല്‍ 80 വരെ മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നതിനുവേണ്ട ഘടകങ്ങള്‍ക്ക് മാത്രം ഓര്‍ഡര്‍ നല്‍കാനാണ് വാവെയ് ആലോചിക്കുന്നത്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് നിക്കേ ഏഷ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം, അതായത് 2020 ല്‍ 189 മില്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ് വാവെയ് തങ്ങളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്ന് കയറ്റിവിട്ടത്. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്ക് ചെറുതാണ്. 2019 ല്‍ 240 മില്യണ്‍ ഫോണുകളാണ് വിറ്റത്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സേവനങ്ങളും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് കമ്പനിയെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് സ്വന്തം സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വാവെയ് ‘ഹാര്‍മണി ഒഎസ്’ വികസിപ്പിച്ചിരുന്നു. വാവെയ്ക്ക് എതിരായ വ്യാപാര നിയന്ത്രണങ്ങള്‍ നീക്കുന്നതിന് താന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ വാണിജ്യകാര്യ സെക്രട്ടറിയുടെ പ്രതിനിധി ജിന റായ്‌മോണ്ടോ ഈ മാസമാദ്യം വ്യക്തമാക്കിയിരുന്നു.

സ്വന്തം ‘ഹോണര്‍’ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വാവെയ് നേരത്തെ വിറ്റിരുന്നു. പ്രീമിയം ഫോണുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി 5ജി ഘടകങ്ങള്‍ ലഭിക്കുന്നതിനും വാവെയ് പ്രതിസന്ധി നേരിടുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വില്‍ക്കില്ലെന്ന് വാവെയ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ റെന്‍ ചാങ്‌ഫെയ് കഴിഞ്ഞയാഴ്ച്ച സ്ഥിരീകരിച്ചിരുന്നു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

ഈ വര്‍ഷം ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ വാവെയുടെ ഏതെങ്കിലും പ്രത്യേക സ്മാര്‍ട്ട്‌ഫോണുകളെ ഇത് ബാധിക്കുമോയെന്ന് വ്യക്തമല്ല. ഈ വര്‍ഷത്തെ റിലീസുകള്‍ പരിശോധിച്ചാല്‍, ഫെബ്രുവരി 22 ന് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്2 പുറത്തിറക്കും. ഗാലക്‌സി ഫോള്‍ഡിന് സമാനമായ രൂപകല്‍പ്പനയാണ് മേറ്റ് എക്‌സ്2 ഡിവൈസിന് നല്‍കിയിരിക്കുന്നത്. ഡിസ്‌പ്ലേ ഉള്ളിലേക്ക് മടക്കാന്‍ കഴിയും. 5 എന്‍എം കിരിന്‍ 9000 പ്രൊസസര്‍ ഈ ഫോണിന് കരുത്തേകും. മാര്‍ച്ച് അവസാനത്തോടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ പി50 സീരീസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാവെയ് പി50, പി50 പ്രോ, പി50 പ്രോ പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളും കിരിന്‍ 9000 പ്രൊസസര്‍ ഉപയോഗിക്കും.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

ഇതേസമയം, ഗെയിമിംഗ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് വാവെയ്. ഗെയിമിംഗ് നോട്ട്ബുക്കുകള്‍, സ്വന്തമായി ഗെയിമിംഗ് കണ്‍സോള്‍ എന്നിവ വിപണിയിലെത്തിക്കും. ആദ്യ ഗെയിമിംഗ് കണ്‍സോളിന് മേറ്റ്‌സ്‌റ്റേഷന്‍ എന്നാണ് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. പ്ലേസ്റ്റേഷന്‍ 5, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ് എന്നിവയുടെ കൂടെ 2021 രണ്ടാം പാദത്തില്‍ ചൈനീസ് വിപണിയില്‍ മേറ്റ്‌സ്‌റ്റേഷന്‍ അവതരിപ്പിച്ചേക്കും. ഗെയിമിംഗ് കണ്‍സോള്‍ പുറത്തിറക്കുന്നതിന് മുമ്പ് ഗെയിമിംഗ് ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത പുതിയ ലാപ്‌ടോപ്പ് സീരീസുകള്‍ വിപണിയിലെത്തിക്കാനും സാധ്യതയുണ്ട്.

Maintained By : Studio3