November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ : മന്ത്രാലയങ്ങള്‍ക്ക് ചെലവിടലിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്

1 min read

2021-22ല്‍ മൂലധന ചെലവിടല്‍ 26 ശതമാനം വര്‍ധിച്ച് 5.54 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടുന്നതിന്‍റെ ഭാഗമായി, സര്‍ക്കാര്‍ വകുപ്പുകളുടെ മൂലധനച്ചെലവിടലിനുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. സമ്പദ് വ്യവസ്ഥയിലെ ചെലവിടല്‍ ഉയര്‍ത്തുന്നതിന് ഇത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. മന്ത്രാലയങ്ങളുടെ പ്രതിമാസ, ത്രൈമാസ ചെലവിടല്‍ സംബന്ധിച്ച് 2017 ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി മൂലധനച്ചെലവിടലിന് ബാധകമല്ലെന്ന് ധനമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ മെമ്മോറാണ്ടത്തില്‍ അറിയിച്ചു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഇളവുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും പുതിയൊരു ഉത്തരവിലൂടെ അത് മാറ്റുന്നതു വരെ ഇളവുകള്‍ തുടരുമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. ആസ്തി സൃഷ്ടിക്കുന്നതിനായുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നീക്കിവച്ചിരിക്കുന്ന 44,000 കോടി രൂപയുടെ ഫണ്ട് വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കുന്നതില്‍ ചെലവിടലിലെ പ്രകടനം മാനദണ്ഡമാകും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മൂലധന ചെലവിടല്‍ 26 ശതമാനം വര്‍ധിച്ച് 5.54 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ചെലവിടല്‍ ഉയര്‍ത്തുന്നതിന്‍റെ ഫലമായി സ്വകാര്യ നിക്ഷേപത്തിലും വീണ്ടെടുപ്പ് പ്രകടമാകും എന്ന പ്രതീക്ഷയാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓരോ ഒരു രൂപ ചെലവിടുമ്പോഴും മൊത്തം മൂലധന ഉല്‍പ്പാദനത്തില്‍ 3.14 രൂപയുടെ വര്‍ധനയുണ്ടാകുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലയിരുത്തുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതു ചെലവിടല്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നത്. സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന ഉല്‍പ്പാദനപരമായ ആസ്തികളിലുള്‍പ്പടെ ചെലവിടല്‍ കുറയ്ക്കുക എന്ന നയമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ സമ്പദ് വ്യവസ്ഥിലുണ്ടായ തളര്‍ച്ചയുടെയും കൊറോണ സൃഷ്ടിച്ച ഇടിവിന്‍റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെയാണ് മൂലധന ചെലവിടല്‍ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം ബജറ്റ് എസ്റ്റിമേറ്റിന്‍റെ 92.4 ശതമാനം മൂലധന ചെലവിടലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നത് എന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3