Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിട്രോയെന്‍ സി5 എയര്‍ക്രോസ് ബുക്കിംഗ് ആരംഭിച്ചു

വെബ്‌സൈറ്റിലും ‘ല മെയ്‌സോണ്‍’ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം

സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ഔദ്യോഗിക വെബ്‌സൈറ്റിലും രാജ്യത്തെ ‘ല മെയ്‌സോണ്‍’ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം. ഏപ്രില്‍ 6 വരെ ബുക്കിംഗ് നടത്തുന്നതും ജൂണ്‍ 30 വരെ ഡെലിവറി ചെയ്യുന്നതുമായ കാറുകളുടെ ഉപയോക്താക്കള്‍ക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ മെയിന്റനന്‍സ് പാക്കേജ് ലഭിക്കും. ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡല്‍ ഏത് തീയതിയില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റിലാണ് ഇന്ത്യയില്‍ സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി നിര്‍മിക്കുന്നത്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പെര്‍ള നേര ബ്ലാക്ക്, ചിജൂക്ക ബ്ലൂ, പേള്‍ വൈറ്റ്, ക്യുമുലസ് ഗ്രേ എന്നീ നാല് മോണോടോണ്‍ നിറങ്ങളിലും പെര്‍ള നേര ബ്ലാക്ക് സഹിതം ചിജൂക്ക ബ്ലൂ, പെര്‍ള നേര ബ്ലാക്ക് സഹിതം പേള്‍ വൈറ്റ്, പെര്‍ള നേര ബ്ലാക്ക് സഹിതം ക്യുമുലസ് ഗ്രേ എന്നീ മൂന്ന് ഡുവല്‍ ടോണ്‍ നിറങ്ങളിലും എസ്‌യുവി ലഭിക്കും. ഹ്യുണ്ടായ് ടൂസോണ്‍, എംജി ഹെക്ടര്‍, ജീപ്പ് കോംപസ് എന്നിവയായിരിക്കും എതിരാളികള്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

സുഖയാത്ര ഉറപ്പുവരുത്തുന്നതിന് പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യനുകള്‍ സഹിതം സിട്രോയെന്റെ നൂതന കംഫര്‍ട്ട് സസ്‌പെന്‍ഷന്‍ നല്‍കിയാണ് സി5 എയര്‍ക്രോസ് അവതരിപ്പിക്കുന്നത്. സുരക്ഷയിലും ഫീച്ചറുകളിലും കേമനായിരിക്കും എസ്‌യുവി. എന്നാല്‍ ചില എതിരാളികളില്‍ നല്‍കിയതുപോലെ കണക്റ്റഡ് കാര്‍ ടെക്‌നോളജി ഉണ്ടായിരിക്കില്ല.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും സിട്രോയെന്‍ സി5 എയര്‍ക്രോസ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 175 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 18.6 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഇന്ത്യയിലെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലും വിവിധ കാലാവസ്ഥകളിലുമായി രണ്ടര ലക്ഷത്തോളം കിലോമീറ്ററാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് പരീക്ഷിച്ചത്.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ‘ല മെയ്സോണ്‍ സിട്രോയെന്‍’ ഉദ്ഘാടനം ചെയ്തിരുന്നു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ ഫിജിറ്റല്‍ (ഫിസിക്കല്‍, ഡിജിറ്റല്‍) ഷോറൂമാണ് ല മെയ്സോണ്‍ സിട്രോയെന്‍. 47 ാം നമ്പര്‍ ദേശീയ പാതയോരത്ത് കുണ്ടന്നൂരിലാണ് ഷോറൂം തുറന്നത്. ഉപയോക്താക്കള്‍ക്കായി ടെസ്റ്റ് ഡ്രൈവ് സൗകര്യം, വില്‍പ്പന, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ ല മെയ്സോണില്‍ ലഭ്യമായിരിക്കും. തുടക്കത്തില്‍ ഇന്ത്യയിലെ പത്ത് പ്രധാന നഗരങ്ങളിലാണ് ‘ല മെയ്സോണ്‍ സിട്രോയെന്‍’ ആരംഭിക്കുന്നത്. അഹമ്മദാബാദ്, ഡെല്‍ഹി, ഹൈദരാബാദ്, മുംബൈ, പുണെ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നീ നഗരങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍.

Maintained By : Studio3