September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കൊച്ചിയില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ്

വൈറ്റില മുതല്‍ കുമരകം കായല്‍ വരെയാണ് കൊച്ചിയിലെ അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചത്  

കൊച്ചി: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കൊച്ചിയില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചു. വ്യത്യസ്ത ഭൂപ്രതലങ്ങളിലൂടെയുള്ള ഏകദിന സാഹസിക റൈഡുകളാണ് കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ്. വൈറ്റില മുതല്‍ കുമരകം കായല്‍ വരെയാണ് കൊച്ചിയിലെ അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. കെടിഎം മാസ്റ്റര്‍ ട്രെയ്‌നര്‍ ഔസേഫ് ചാക്കോ നേതൃത്വം നല്‍കി.

മികച്ച റൈഡിംഗ് അനുഭവം കൂടാതെ, വിവിധതരം ഭൂപ്രദേശങ്ങളില്‍ സവാരി ചെയ്യുന്നതിനുള്ള അടിസ്ഥാന റൈഡിംഗ് വിദ്യകളും അഡ്വഞ്ചര്‍ ട്രയല്‍സില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചു. ഓഫ് റോഡിംഗ് സമയങ്ങളിലെ ആവശ്യകതകളായ മികച്ച കാഴ്ച്ച, ശരീര നിയന്ത്രണം, ബൈക്ക് നിയന്ത്രണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പ്രത്യേക ക്ലാസ് മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് നല്‍കി. സാഹസിക ബൈക്കുകളിലെ സാങ്കേതിക സവിശേഷതകളായ എംടിസി, ഓഫ് റോഡ് എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയെക്കുറിച്ച് വിശദീകരണവും ഡെമോയും ഉണ്ടായിരുന്നു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

കെടിഎം 390 അഡ്വഞ്ചര്‍, കെടിഎം 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബജാജ് ഓട്ടോ പ്രോ ബൈക്കിംഗ് വിഭാഗം പ്രസിഡന്റ് സുമിത് നാരംഗ് പറഞ്ഞു. കെടിഎം ബൈക്ക് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഓഫ് റോഡ് വിദഗ്ധര്‍ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത അഡ്വഞ്ചര്‍ റൈഡിംഗ് ഇവന്റുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വരും മാസങ്ങളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയലുകള്‍ പതിവായി സംഘടിപ്പിക്കും.

Maintained By : Studio3