October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയും ഓസ്ട്രേലിയയും കാര്‍ഷികോല്‍പ്പന്ന വ്യാപാരം ശക്തമാക്കുന്നു

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=”18″]ചൈനയുടെ ഉയര്‍ന്ന താരിഫ്[/perfectpullquote]ന്യൂഡെല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം വിപണികളിലേക്കും സാങ്കേതികവിദ്യകളിലേക്കും കൂടുതല്‍ പ്രവേശനം നല്‍കിക്കൊണ്ട് വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്. മുന്‍പ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇന്ന് ചൈനയുമായുള്ള ഓസ്ട്രേലിയയുടെ വ്യാപാര തടസ്സങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും അടുത്തു സഹകരിക്കാന്‍ ഒരുങ്ങുകയാണ്. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും ഓസ്ട്രേലിയന്‍ മന്ത്രിഡേവിഡ് ലിറ്റില്‍ പ്രൗഡും ജൂണ്‍ ഒന്നിന് ഒരു വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. അതില്‍ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് ഇന്ത്യയിലെ കാര്‍ഷിക മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

മാതളനാരങ്ങ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയയ്യുന്നതിന് ഓസ്ട്രേലിയ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മാമ്പഴത്തിനും മാതളനാരങ്ങയ്ക്കുമായി സംയുക്ത പദ്ധതി തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓക്ര, മാതളനാരങ്ങ തുടങ്ങിയ വസ്തുക്കള്‍ അവിടെ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയന്‍ മന്ത്രി ഉറപ്പ് നല്‍കി. ആ രാജ്യത്തിന്‍റെ പ്രധാന ഉല്‍പ്പന്നമായ ബാര്‍ലി വില്‍ക്കാന്‍ ഓസ്ട്രേലിയ വിപണി അന്വേിക്കുന്നുമുണ്ട്. 2020 ജൂണ്‍ 4 ന് നടന്ന ഉച്ചകോടിയില്‍ ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും പ്രധാനമന്ത്രിമാര്‍ പ്രഖ്യാപിച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ തുടര്‍ന്നാണ് പുതിയ വ്യാപാര സംഭവവികാസങ്ങള്‍.

സമീപകാലത്ത് ചൈനയുടെ താരിഫ് വര്‍ദ്ധനവ് മൂലം ഓസ്ട്രേലിയ ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ വ്യാപകമാക്കാന്‍ ശ്രമിക്കുകയാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. കല്‍ക്കരിയും വീഞ്ഞും ഉള്‍പ്പെടെ ഓസ്ട്രേലിയയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ അസ്വസ്ഥത പുകയാന്‍ തുടങ്ങിയിട്ട് നാളേറെയായി. താരിഫ് വര്‍ധനവ് തന്നെകാര്യം. ഇന്ന് ചൈന ഓസ്ട്രേലിയയിലെ ബാര്‍ലി കര്‍ഷകരെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ 2009 മുതല്‍ ഇന്ത്യ ഓസ്ട്രേലിയന്‍ ബാര്‍ലി വളരെ കുറച്ച് മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. ബാര്‍ലിയില്‍ കാണാവുന്ന റൈഗ്രാസ്, കാട്ടു റാഡിഷ് എന്നിവ ഉള്‍പ്പെടെയുള്ള കള വിത്തുകള്‍ ഇന്ത്യ നിരോധിച്ചിരിക്കുന്നതാണ്. ഇത് കരാറിലെത്താന്‍ ഒരു തടസ്സമായിരുന്നു, വ്യാപാര സ്ഥാപനമായ കോംട്രേഡിലെ അഭിഷേക് അഗര്‍വാല പറഞ്ഞു. ഫാം-ടു-ഫോര്‍ക്ക് സപ്ലൈ-ചെയിന്‍ സാങ്കേതികവിദ്യകള്‍ക്കായി ഇന്ത്യ പ്രത്യേകിച്ചും ഓസ്ട്രേലിയയിലേക്ക് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

മാര്‍ച്ച് 5 ന് ഓസ്ട്രേലിയന്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തത്, “കാന്‍ബെറയും ന്യൂഡെല്‍ഹിയും തമ്മിലുള്ള സ്വതന്ത്ര-വ്യാപാര കരാര്‍ ശക്തി പ്രാപിക്കുന്നതിനാല്‍, വിഭവങ്ങള്‍ക്കും വീഞ്ഞിനുമുള്ള ചൈനീസ് അഭാവം നികത്താന്‍ ഇന്ത്യ നീങ്ങുന്നു” എന്നാണ്.ഓസ്ട്രേലിയന്‍ കല്‍ക്കരി, അപൂര്‍വ ഭൗമ ധാതുക്കള്‍, ചെമ്പ്, ഉരുക്ക് അലുമിനിയം, കോബാള്‍ട്ട്, നിക്കല്‍ എന്നിവയിലേക്കും ഇന്ത്യ കൂടുതല്‍ പ്രവേശനം തേടുന്നു. കാര്‍ഷിക പങ്കാളിത്തത്തിനായി ഇന്ത്യന്‍ വിഭാഗം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗിനെ നോഡല്‍ ഓര്‍ഗനൈസേഷനാക്കി മാറ്റി. ഗ്രാമീണ ധാന്യ സംഭരണം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലകള്‍ നവീകരിക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്‍റില്‍ ഓസ്ട്രേലിയന്‍ വൈദഗ്ദ്ധ്യം നേടാനും ഇത് സഹായകമാകും.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍
Maintained By : Studio3