November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മന്ത്രിസഭാ രൂപീകരണം; നിലനില്‍ക്കുന്നത് അസ്വസ്ഥമായ ശാന്തത

1 min read

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ അന്തിമരൂപം നല്‍കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കായിരിക്കും അന്തിമം.എങ്കിലും തലസ്ഥാനത്ത് അസ്വസ്ഥമായ ഒരു ശാന്തതയാണ് നിലനില്‍ക്കുന്നത്. സഖ്യകക്ഷികളുമായും സിപിഎം പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടക്കുകയാണ് എന്നാണ് ലഭിക്കുന്നവിവരം. സഖ്യകക്ഷികളെ നിലയ്ക്കുനുര്‍ത്തുക എന്നതാകും ഏറെ ശ്രമകരം. പ്രത്യേകിച്ചും അഞ്ച് നിയമസഭാംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് (എം), ഒരു സീറ്റില്‍ അവസാനിച്ച എല്‍ജെഡി എന്നീ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളില്‍ അതൃപ്തി ഉണ്ടാകാനിടയുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഒരുമന്ത്രി സ്ഥാനമാകും ലഭിക്കുക.

തീരുമാനം അന്തിമമായിട്ടില്ല, ചര്‍ച്ചകള്‍ നടക്കുകയാണ്. എല്‍ജെഡി കടുത്ത പ്രതിസന്ധിയിലാണ്. കാരണം ഇടതുപക്ഷത്തിന്‍റെ മൂന്ന് സിറ്റിംഗ് സീറ്റുകളാണ് അവര്‍ക്കു നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ഫലത്തില്‍ ഇടതുപക്ഷത്തിന് രണ്ട് സീറ്റ് നഷ്ടമായി. മാത്രമല്ല, ഒരു നിയമസഭാംഗമുള്ള മറ്റ് നിരവധി സഖ്യകക്ഷികളുമുണ്ട്. അതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നയാള്‍ മുഖ്യമന്ത്രി തന്നെയാകും. അതിനാല്‍എതിര്‍ശബ്ദമുണ്ടാകാന്‍ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ അവരെ പുറത്തേക്കുള്ള വഴി സിപിഎം കാണിച്ചുകൊടുക്കും. കാരണം മുന്നണിക്ക് 99 സീറ്റുകള്‍ നേടാനായിട്ടുണ്ട്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പിണറായി വിജയന്‍ ഒന്‍പത് സഖ്യകക്ഷികളുമായുള്ള ഒരു കൂടിക്കാഴ്ച പൂര്‍ത്തിയാക്കി സി.പി.ഐ-എമ്മില്‍ നിന്ന് തന്‍റെ മന്ത്രിസഭാ മന്ത്രിമാരെ തെരഞ്ഞെടുക്കും എന്നാണ് കരുതുന്നത്. ക്യാബിനറ്റ് പരിധി പരമാവധി 21 ആണ്. ഇത്തവണ സിപിഐ-എമ്മിന് കൂടുതല്‍ സീറ്റുകളുള്ളതിനാല്‍, കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടോയെന്നത് കാണേണ്ടതുണ്ട്.

ആശ്വാസത്തോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ അംഗങ്ങള്‍. പുറത്തുപോകുന്ന മന്ത്രിസഭയില്‍ നിന്ന് അഞ്ചുപേര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല, ആറ് പേര്‍ വിജയിച്ചു, ഏക തോല്‍വി സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മെഴ്സികുട്ടിയമ്മയുടേതാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ ഒഴികെ തികച്ചും പുതിയൊരു ടീമിനെ രംഗത്തിറക്കാന്‍ വിജയന്‍ ആലോചിക്കുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ ഷൈലജടീച്ചറിനെ സ്പീക്കര്‍ പദവിയിലേക്കും പരിഗണിക്കുന്നതായി പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.അത് സംഭവിച്ചാല്‍ അവര്‍ കേരള നിയമസഭയിലെ ആദ്യത്തെ വനിതാ സ്പീക്കറാകും. പുതിയ ടീമിനെ എടുക്കാന്‍ തീരുമാനിച്ചാല്‍ മുഖ്യമന്ത്രി നേരിടുന്ന പ്രശ്നം പ്രധാന വകുപ്പുകളില്‍ ഉണ്ടാകാവുന്ന താളപ്പിഴയാകും. പ്രത്യേകിച്ചും ധനകാര്യം പോലുള്ള വകുപ്പുകള്‍ ഈ സാഹചര്യത്തില്‍ കൃത്യതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

മുന്‍ രാജ്യസഭാ അംഗങ്ങളായ പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍ എന്നിവരും മറ്റ് രണ്ട് തവണ ലോക്സഭാ അംഗം എം.ബി.രാജേഷും മുതിര്‍ന്ന നേതാവ് എം.വി.ഗോവിന്ദനും പരിഗണിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ ഭാര്യയും പരിഗണിഗണിക്കുന്നവരില്‍ ഉള്‍പ്പെടും. ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ തസ്തികകള്‍ നല്‍കുന്ന കേരളത്തില്‍, ക്രിസ്ത്യാനികളില്‍ ഒരു തസ്തിക ലഭിക്കാന്‍ സജി ചെറിയന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, ലിന്‍റോ ജോസഫ്, കെ ജെ മാക്സി, കെഎന്‍എന്‍സാലന്‍, ജി. സ്റ്റെഫന്‍ എന്നിവരെയും പരിഗണിച്ചേക്കാം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3