November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് കണ്‍സംപ്ഷന്‍ ഫണ്ട്

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ തീമാറ്റിക് ഫണ്ടായ ആക്സിസ് കണ്‍സംപ്ഷന്‍ ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 6 വരെ നടത്തും. ഇന്ത്യയിലെ വളരുന്നു ഉപഭോഗ മേഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകതയില്‍ നിന്ന് പ്രയോജനം നേടുന്നതിനുള്ള മികച്ച അവസരം നിക്ഷേപകര്‍ക്ക് നല്‍കുന്ന ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയുടെ എന്‍എഫ്ഒയിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. അഞ്ചു വര്‍ഷത്തിനു മേല്‍ നിക്ഷേപ കാലാവധി ലക്ഷ്യമിടുന്നവര്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ അഭികാമ്യം. നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3