ഇന്‍-ആപ്പ് മൊബൈല്‍ ഒടിപി സംവിധാനവുമായി ആക്സിസ് ബാങ്ക്

കൊച്ചി: ആക്സിസ് ബാങ്ക് അതിന്‍റെ മൊബൈല്‍ ആപ്പായ ‘ഓപ്പണ്‍’ ലൂടെ ഈ മേഖലയില്‍ ആദ്യമായി ‘ഇന്‍-ആപ്പ് മൊബൈല്‍ ഒടിപി’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഒടിപി-സംബന്ധമായ വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണിത്. ഈ നൂതന സാങ്കേതികവിദ്യ എസ്എംഎസ് വഴി ഒടിപികള്‍ അയക്കുന്നതിനുപകരം ആപ്പിനുള്ളില്‍ നേരിട്ട് സമയബന്ധിതമായ ഒറ്റത്തവണ പാസ്വേഡുകള്‍ സൃഷ്ടിച്ച് ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നു. ഇതിലൂടെ ദ്രുതഗതിയിലും കൂടുതല്‍ സുരക്ഷിതവുമായ തിരിച്ചറിയല്‍ പ്രക്രിയ ഉറപ്പാക്കുകയും, തട്ടിപ്പ് സാധ്യതകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. മൊബൈല്‍ ഒടിപി ബാങ്കിന്‍റെ മൊത്തത്തിലുള്ള തട്ടിപ്പ് സംരക്ഷണ പദ്ധതിയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക് എന്ന ലക്ഷ്യത്തിലേക്കുള്ള നിരവധി പുതിയ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തു സൈബര്‍ ആക്രമണങ്ങള്‍ പ്രത്യേകിച്ച് സിം സ്വാപ്പ്, ഫിഷിംഗ് തുടങ്ങി സിം അടിസ്ഥാനമാക്കിയുള്ള ഒടിപിയെ ലക്ഷ്യമിടുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തട്ടിപ്പ് സാധ്യത കുറയ്ക്കാനായി ആക്സിസ് ബാങ്കിന്‍റെ ഇന്‍-ആപ്പ് മൊബൈല്‍ ഒടിപി സമയബന്ധിതമായ ഒരു ബദല്‍ മാര്‍ഗ്ഗം നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ബാങ്കിംഗില്‍ ലോഗിന്‍ ചെയ്ത് ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മൊബൈല്‍ ഒടിപി ഫീച്ചര്‍ ഉപയോഗിക്കാം. ഇത് ഇന്‍റര്‍നെറ്റ് കണക്ഷനിലൂടെ ആഗോളതലത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിനിടയിലും തടസ്സമില്ലാതെ ഒടിപി ലഭ്യമാകുന്നതുവഴി പ്രത്യേകിച്ച് നാവികര്‍ക്കും, പതിവായി അന്താരാഷ്ട്ര യാത്ര ചെയ്യുന്നവര്‍ക്കും, എന്‍ആര്‍ഐകള്‍ക്കും ഈ സേവനം ഏറെ പ്രയോജനകരമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് തത്സമയമായി ലോഗിന്‍, ഇടപാട് ഉദ്യമങ്ങളെ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുന്നു. ഇത് അക്കൗണ്ട് പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നു. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ അവതരിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു. മൊബൈല്‍ ആപ്പായ ‘ഓപ്പണി’ല്‍ ഇന്‍-ആപ്പ് മൊബൈല്‍ ഒടിപി അവതരിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസ്തവുമായ ഡിജിറ്റല്‍ ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഒന്നിലധികം സുരക്ഷാ കവചങ്ങള്‍ ഒരുക്കുന്നതില്‍ തങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നു. തട്ടിപ്പുകള്‍ക്കെതിരായ വര്‍ദ്ധിച്ച സുരക്ഷയ്ക്ക് പുറമെ മൊബൈല്‍ ഒടിപി ഓപ്ഷന്‍ ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നു. അതുവഴി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും കൂടുതല്‍ വിശ്വസനീയവുമായ അനുഭവം നല്‍കാനും ഇതിന് കഴിയുന്നുവെന്ന് ആക്സിസ് ബാങ്കിന്‍റെ ഡിജിറ്റല്‍ ബിസിനസ് & ട്രാന്‍സ്ഫോര്‍മേഷന്‍ പ്രസിഡന്‍റും മേധാവിയുമായ സമീര്‍ ഷെട്ടി പറഞ്ഞു. ഈ അവതരണത്തോടെ ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ നേതൃസ്ഥാനം സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും കൂടുതല്‍ സുശക്തവുമായ ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നതിനാവശൃമായ നടപടികള്‍ സ്വീകരിക്കുന്നു.