2021 ആദ്യ പകുതി ഓട്ടോമൊബീല്‍ കയറ്റുമതി 7 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
1 min readകയറ്റുമതി ചെയ്ത യൂണിറ്റിന്‍റെ എണ്ണം 27.9 ശതമാനം ഉയര്‍ന്ന് 1,049,658 യൂണിറ്റായി
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരി മൂലം ഓട്ടോമൊബൈല്‍ കംപൊണന്‍റുകളുടെ സംഭരണത്തില്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും, 2021 ന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബില്‍ കയറ്റുമതി ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രകടനം കൈവരിച്ചു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ വാഹന കയറ്റുമതി 49.9 ശതമാനം വര്‍ധിച്ച് 23.61 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ന്നുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2014 ന്‍റെ ആദ്യ പകുതിക്ക് ശേഷമുള്ള(25.23 ബില്യണ്‍ ഡോളര്‍) ഏറ്റവും ഉയര്‍ന്ന കയറ്റുമതി പ്രകടനമാണിത്.
മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ വടക്കേ അമേരിക്കയിലേക്കാണ് 2021 ജനുവരി-ജൂണ്‍ കാലയളവില്‍ ഏറ്റവുമധികം കയറ്റി അയച്ചത്, 10.797 ബില്യണ്‍ ഡോളര്‍. യൂറോപ്യന്‍ യൂണിയനിലേക്ക് 4.177 ബില്യണ്‍ ഡോളറിന്‍റെയും കിഴക്കന്‍ യൂറോപ്പിലേക്ക് 2.736 ബില്യണ്‍ ഡോളറിന്‍റെയും കയറ്റുമതി നടന്നു. മിഡില്‍ ഈസ്റ്റിലേക്ക് 69 ബില്യണ്‍ ഡോളര്‍, ലാറ്റിന്‍ അമേരിക്കയിലേക്ക് 1.03 ബില്യണ്‍ ഡോളര്‍, ആഫ്രിക്കയിലേക്ക് 319 ദശലക്ഷം ഡോളര്‍, ഓഷ്യാനിയയിലേക്ക് 1.468 ബില്യണ്‍ ഡോളര്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 1.413 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ മൂല്യം.
കയറ്റുമതി ചെയ്ത യൂണിറ്റിന്‍റെ എണ്ണം 27.9 ശതമാനം ഉയര്‍ന്ന് 1,049,658 യൂണിറ്റായി. 2012 ന്‍റെ ആദ്യ പകുതിക്ക് ശേഷം ആദ്യമായാണ് ഇരട്ട അക്ക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത്. “വാഹന ഘടകങ്ങളുടെ അപര്യാപ്തത സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ക്കിടയിലും ഉല്‍പ്പപന്ന മത്സരം വര്‍ദ്ധിപ്പിക്കാനുള്ള കൊറിയന്‍ ആഭ്യന്തര കമ്പനികളുടെ ശ്രമങ്ങള്‍ ആഗോള വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.” മന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
യുഎസിലെ ഹ്യുണ്ടായ് മോട്ടോര്‍, കിയ കാറുകളുടെ വില്‍പ്പന ഈ വര്‍ഷം ആദ്യ പകുതിയില്‍ 48.1 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ വിപണി വിഹിതം 1.2 ശതമാനം ഉയര്‍ന്ന് 9.7 ശതമാനമായി. ഓട്ടോമൊബീല്‍ ഘടകങ്ങളുടെ കയറ്റുമതി പ്രതിവര്‍ഷം 43.6 ശതമാനം ഉയര്‍ന്ന് 11.61 ബില്യണ്‍ ഡോളറായി.
പ്രധാന സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതും ഉപഭോക്തൃ ആവശ്യകത മെച്ചപ്പെടുന്നതും മൂലം മിക്ക ഫാക്റ്ററുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.