December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാവികസേനക്ക് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍

1 min read

ന്യൂഡെല്‍ഹി: ആഭ്യന്തരമായി നിര്‍മിച്ച മൂന്ന് നൂതന ലൈറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നാവിക സേനക്ക് ലഭിച്ചു. തീരദേശ സുരക്ഷയ്ക്കായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിച്ച മാര്‍ക്ക് -3 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍സിംഗിനാണ് കൈമാറിയത്. ഈ മള്‍ട്ടി മിഷന്‍ ഹെലിക്കോപ്റ്ററുകളില്‍ വിപുലമായ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തീരദേശ സുരക്ഷ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതിയ ഹെലിക്കോപ്റ്ററുകള്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. 16 എംകെ -3 ഹെലിക്കോപ്റ്ററുകള്‍ക്ക് നാവികസേന ഓര്‍ഡര്‍നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ ചേതക് ഹെലിക്കോപ്റ്ററുകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഏറ്‌ഴവും പുതിയ തലമുറ ആയുധങ്ങള്‍ ഘടിപ്പിക്കാനുതകുന്ന സംവിധാനങ്ങളാണ് പുതിയ ഹെലിക്കാപ്റ്ററുകളിലുള്ളത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കൊച്ചി ആസ്ഥാനമായുള്ള നേവല്‍ ഫിസിക്കല്‍, ഓഷ്യാനോഗ്രാഫിക് ലബോറട്ടറി വികസിപ്പിച്ചെടുത്ത തദ്ദേശീയ ലോ ഫ്രീക്വന്‍സി ഡങ്കിംഗ് സോണാര്‍ (എല്‍എഫ്ഡിഎസ്) ഉം എംകെ -3 എഎല്‍എച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് സോണാറിന്റെ യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. ഒന്നിലധികം ലക്ഷ്യങ്ങള്‍ കണ്ടെത്താനും തരംതിരിക്കാനും ട്രാക്കുചെയ്യാനും കഴിയുന്ന 270 ഡിഗ്രി കവറേജുള്ള നിരീക്ഷണ റഡാറും വിമാനത്തിലുണ്ട്.

Maintained By : Studio3