പുതിയ മഹീന്ദ്ര ഥാര്‍ തിരിച്ചുവിളിച്ചു
1 min readകാംഷാഫ്റ്റ് മാറ്റിവെയ്ക്കുന്നതിനാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്
മുംബൈ: രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. എന്‍ജിനിലെ കാംഷാഫ്റ്റ് പരിശോധിക്കുന്നതിനും മാറ്റിവെയ്ക്കുന്നതിനുമാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. ഡീസല്‍ വേര്‍ഷന്റെ 1,577 യൂണിറ്റുകളാണ് തിരികെ വിളിച്ചത്. 2020 സെപ്റ്റംബര്‍ ഏഴിനും ഡിസംബര്‍ 25 നുമിടയില്‍ നിര്‍മിച്ചവയാണ് ഇത്രയും യൂണിറ്റ്. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി പ്രത്യേകം പ്രത്യേകം ബന്ധപ്പെട്ടുവരികയാണ്.
പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാര്‍ ലഭിക്കുന്നത്. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 152 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും (ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 320 എന്‍എം). അതേസമയം 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 132 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ രണ്ട് എന്‍ജിനുകളുടെയും ഓപ്ഷനുകളാണ്.
ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), റോള്‍ ഓവര്‍ മിറ്റിഗേഷന്‍ സഹിതം ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.
കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തിലാണ് എസ്‌യുവി ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എഎക്‌സ്, എല്‍എക്‌സ് എന്നീ രണ്ട് വേരിയന്റുകളിലും 4 സീറ്റ്, 6 സീറ്റ് എന്നീ രണ്ട് സീറ്റിംഗ് ഓപ്ഷനുകളിലും 2020 മഹീന്ദ്ര ഥാര്‍ ലഭിക്കും. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, കണ്‍വെര്‍ട്ടിബിള്‍ ടോപ്പ് എന്നീ മൂന്ന് ബോഡി സ്‌റ്റൈലുകളിലും എസ്‌യുവി ലഭ്യമാണ്.