October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ വേര്‍ഷനില്‍ അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9

2021 പതിപ്പിന് 1,15,498 രൂപ മുതലാണ് വില. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും പ്രമുഖ പിസി സ്റ്റോറുകളിലും വരും ദിവസങ്ങളില്‍ ലഭിക്കും

2021 വേര്‍ഷന്‍ അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ 1,15,498 രൂപ മുതലാണ് വില. 2020 പതിപ്പിന് 1,02,228 രൂപ മുതലായിരുന്നു. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും പ്രമുഖ പിസി സ്റ്റോറുകളിലും വരും ദിവസങ്ങളില്‍ ലഭിക്കും. ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ നോട്ട്ബുക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് 2021 അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 അനാവരണം ചെയ്തത്. കനം കുറഞ്ഞ ബില്‍ഡ് സവിശേഷതയാണ്. ‘810എച്ച്’ യുഎസ് സൈനിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന വസ്തു ഉപയോഗിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 14.9 മില്ലിമീറ്ററാണ് വണ്ണം. 1.005 കിലോഗ്രാമാണ് ഭാരം.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

വിവിധ വേരിയന്റുകള്‍ അനുസരിച്ച് വിന്‍ഡോസ് 10 പ്രോ, വിന്‍ഡോസ് 10 ഹോം എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലാണ് 2021 അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 പ്രവര്‍ത്തിക്കുന്നത്. 16:9 കാഴ്ച്ചാ അനുപാതം, 400 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) എല്‍ഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ നല്‍കി. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ5 1135ജി7 അല്ലെങ്കില്‍ ഇന്റല്‍ കോര്‍ ഐ7 1165ജി7 എന്നീ പ്രൊസസറുകളിലൊന്ന് തെരഞ്ഞെടുക്കാം. ഇന്റല്‍ എക്‌സ്ഇ ഗ്രാഫിക്‌സ് കൂടി നല്‍കി. 8 ജിബി, 16 ജിബി എന്നിവയാണ് ലാപ്‌ടോപ്പിന്റെ റാം ഓപ്ഷനുകള്‍. സ്റ്റോറേജിന്റെ കാര്യത്തില്‍, രണ്ട് ടിബി വരെ ശേഷിയുള്ള ഡുവല്‍ എം.2 എന്‍വിഎംഇ പിസിഐ 3.0 ലഭിച്ചു. അതിവേഗ ഫലങ്ങള്‍ക്കായി റെയ്ഡ് 0, റെയ്ഡ് 1 സപ്പോര്‍ട്ട് സഹിതം സ്‌റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളും (എസ്‌കെയു) ലഭിക്കും.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

നാലെണ്ണം വരെ 360 ഡിഗ്രി ഫാര്‍ ഫീല്‍ഡ് മൈക്രോഫോണുകള്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സാക്ഷ്യപ്പെടുത്തിയ സ്പീക്കറുകള്‍ എന്നിവ ലഭിച്ചു. വര്‍ക്കിംഗ് ഫ്രം ഹോം സാഹചര്യങ്ങളില്‍ വീഡിയോ കോളുകള്‍ നടത്തുന്നതിന് ഇവ സഹായിക്കും. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതികവിദ്യ നല്‍കി. ആമസോണ്‍ അലക്‌സ ഇന്റഗ്രേഷന്‍ സവിശേഷതയാണ്. വര്‍ച്ച്വല്‍ അസിസ്റ്റന്റുമായി സംസാരിക്കുമ്പോള്‍ പ്രകാശിക്കുന്ന ഇന്‍ബില്‍റ്റ് ലൈറ്റ് ബാര്‍ നല്‍കിയിരിക്കുന്നു.

അസൂസ് നമ്പര്‍പാഡ് 2.0 സഹിതം എല്‍ഇഡി ബാക്ക്‌ലിറ്റ് കീബോര്‍ഡ് ലഭിച്ചതാണ് ലാപ്‌ടോപ്പ്. ന്യൂമറിക് പാഡ് ഉപയോഗിക്കുന്നില്ലെങ്കില്‍ ടച്ച്പാഡായി അസൂസ് നമ്പര്‍പാഡ് 2.0 മാറ്റാം. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ബയോമെട്രിക് ലോഗ്ഇന്‍ വെബ്കാം എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. പാസ്‌വേര്‍ഡുകളും എന്‍ക്രിപ്ഷന്‍ കീകളും ഓഫ്‌ലൈനായി സുരക്ഷിതമാക്കുന്നതിന് ‘ട്രസ്റ്റഡ് പ്ലാറ്റ്‌ഫോം മൊഡ്യൂള്‍’ ചിപ്പുമായി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, യുഎസ്ബി 3.2 ജെന്‍ 2 ടൈപ്പ് എ, എച്ച്ഡിഎംഐ പോര്‍ട്ട്, ഓഡിയോ കോംബോ ജാക്ക് എന്നിവ ഉള്‍പ്പെടെ നിരവധി ഇന്‍പുട്ട്, ഔട്ട്പുട്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. വൈഫൈ 6, ബ്ലൂടൂത്ത് 5.0 എന്നിവയും നല്‍കി. 66 വാട്ട്ഔര്‍ ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവനായി ഉപയോഗിക്കാം. യുഎസ്ബി ടൈപ്പ് സി വഴി 65 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 49 മിനിറ്റില്‍ 60 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Maintained By : Studio3