വൈഎസ്ആര്‍ ജന്മവാര്‍ഷികം കര്‍ഷക ദിനമായി ആചരിക്കുന്നു
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവുമായ വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെ ജന്മദിനമായ ജൂലൈ 8 ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കര്‍ഷക ദിനമായി (റൈതു ദിനോത്സവം) ആചരിച്ചു. വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ റൈതു ദിനോസ്തവം ആഘോഷിക്കുമെന്നും സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി വിവിധ പരിപാടികള്‍ നടപ്പാക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അനുസ്മരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കടപ്പ, അനന്തപുര്‍ ജില്ലകളില്‍ വിവിധ വികസന, ക്ഷേമ പരിപാടികളില്‍ പങ്കെടുക്കും. നിലവില്‍, അനന്തപുര്‍ ജില്ലയിലെ റായദുര്‍ഗം മണ്ഡലത്തിലെ ഉദേഗോലം ഗ്രാമത്തിലാണ് റെഡ്ഡി. തുടര്‍ന്ന് പുളിവേന്ദുല മണ്ഡലത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടും. പിന്നീട് മുഖ്യമന്ത്രി പിതാവ് വൈ.എസ്. രാജശേഖര്‍ റെഡ്ഡിക്ക് ഇടുപ്പുലപയയിലെ വൈ.എസ്.ആര്‍ ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും വെള്ളിയാഴ്ച കടപ്പയിലെ ബാഡ്വെലില്‍ വികസന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.