October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യാന്‍മാര്‍: യുഎസ് പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായി

1 min read

യാങ്കോണ്‍: പ്രാദേശിക ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണത്തിലെ ജോലിക്കാരനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ മ്യാന്‍മാറിലെ സൈനിക ഭരണകൂടം കസ്റ്റഡിയിലെടുത്തു. യുഎസ് ജേണലിസ്റ്റ് ആയ ഡാനി ഫെന്‍സ്റ്ററിനെ (37) നാട്ടിലേക്ക് പോകാന്‍ വിമാനം കയറുന്നതിനു തൊട്ടുമുമ്പാണ് തടഞ്ഞതെന്ന് അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ മേധാവി അറിയിച്ചു. തുടര്‍ന്ന് ഡാനിയെ ജയിലിലേക്ക് കൊണ്ടുപോയി. ഫെന്‍സ്റ്ററിനെതിരായ ആരോപണങ്ങള്‍ അജ്ഞാതമാണ്.

‘എന്തുകൊണ്ടാണ് ഡാനിയെ തടഞ്ഞുവച്ചതെന്നും ഇന്ന് രാവിലെ മുതല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഞങ്ങള്‍ക്കറിയില്ല. അദ്ദേഹത്തിന്‍റെ ക്ഷേമത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്, അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ ഞങ്ങളുടെ മുന്‍ഗണനകള്‍ അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുകയും സഹായം നല്‍കുകയും ചെയ്യുക എന്നതാണ്. “പ്രസ്താവനയില്‍ പറയുന്നു.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

2020 ഓഗസ്റ്റ് മുതല്‍ ഫെന്‍സ്റ്റര്‍ പത്രത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ യുഎസിലേക്കുള്ള യാത്രയിലാണെന്നും ഫ്രോണ്ടിയര്‍ മ്യാന്‍മര്‍ മേധാവി തോമസ് കീന്‍ ഡിപിഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഫെബ്രുവരിയില്‍ അധികാരം പിടിച്ചെടുത്തതുമുതല്‍ മ്യാന്‍മറിലെ സൈനിക നേതാക്കള്‍ എതിരാളിയായി കരുതുന്ന ആരെയും തടങ്കലിലാക്കുന്നുണ്ട്.

സൈനിക നിയമം നടപ്പാക്കിയതുമുതല്‍ 5,400 ലധികം പേരാണ് ജയിലിലായത്. നിരവധി റിപ്പോര്‍ട്ടര്‍മാര്‍ ഇതിനകം രാജ്യം വിടുകയും ചെയ്തു. വിദേശ കറസ്പോണ്ടന്‍റുകളെ ഒരു പരിധിവരെ സംരക്ഷണം ആസ്വദിക്കുന്നവരായിട്ടാണ് കാണുന്നത്. എന്നാല്‍ ആ ധാരണയും മ്യാന്‍മാര്‍ ഭരണകൂടം തിരുത്തുകയാണ്. “ഒരു വിദേശ പത്രപ്രവര്‍ത്തകന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയമവിരുദ്ധമായ നിയന്ത്രണം മ്യാന്‍മാറിലെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും വലിയ ഭീഷണിയാണ്,” യുഎസ് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സമിതി പ്രസ്താവനയില്‍ അറിയിച്ചു.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍
Maintained By : Studio3