സംരംഭകന്‍ ഡാ… ഇസ്രയേല്‍ സഹായത്തോടെ അംബാനിയുടെ മാസ്റ്റര്‍ സ്ട്രോക്ക്
1 min read- ശ്വാസത്തിലൂടെ നിമിഷങ്ങള്‍ക്കകം കോവിഡ് തിരിച്ചറിയാം
- ഇസ്രയേലില്‍ നിന്ന് ഉപകരണം ഇറക്കുമതി ചെയ്ത് മുകേഷ് അംബാനി
- ട്രെയിനിംഗിനും ഇന്‍സ്റ്റലേഷനും ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തും
മുംബൈ: പ്രാരംഭ ഘട്ടത്തില്‍ തന്നെ അതിവേഗം കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം രാജ്യത്ത് അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് ശതകോടീശ്വര സംരംഭകനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനി. ഇന്നൊവേഷനു പേരുകേട്ട ഇസ്രയേലിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് (ബിഒഎച്ച്) വികസിപ്പിച്ച സംവിധാനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പ്രത്യേക അനുമതി തേടിയിരിക്കുകയാണ് റിലയന്‍സ്.
കോവിഡിനെതിരെയുള്ള രാജ്യത്തിന്‍റെ യുദ്ധത്തില്‍ സുപ്രധാന വഴിത്തിരിവായി ഇത് മാറും. റിലയന്‍സിന്‍റെ അപേക്ഷ പ്രകാരം ഇന്ത്യ സന്ദര്‍ശിക്കാന്‍ ബ്രീത്ത് ഓഫ് ഹെല്‍ത്ത് സംഘത്തിന് അടിയന്തര അനുമതി ലഭിച്ചിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഴ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ഇസ്രയേല്‍ പൗരډാര്‍ക്ക് ഇപ്പോള്‍ വിലക്കുണ്ട്. എന്നാല്‍ ഇന്ത്യയിലെ അതിഗുരുതര സാഹചര്യം കണക്കിലെടുത്ത് ഇസ്രയേല്‍ സംഘത്തിന് അവിടുത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ കോവിഡ് തിരിച്ചറിയാനുള്ള ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കാനുമാണ് ഇസ്രയേലി സംഘം ഇന്ത്യയിലെത്തുന്നത്. 15 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ഈ സംവിധാനം റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
വൈറസ് കാരിയേഴ്സിനെയും രോഗികളെയും പ്രാരംഭഘട്ടത്തില്‍ തന്നെ ശ്വാസത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ഇത്തരത്തിലുള്ള നൂറുകണക്കിന് ഉപകരണങ്ങള്‍ റിലയന്‍സ് വാങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം 10 മില്യണ്‍ ചെലവഴിച്ചാല്‍ ഈ ഉപകരണം ഉപയോഗിച്ച് ദശലക്ഷക്കണക്കിന് പേരെ ടെസ്റ്റ് ചെയ്യാന്‍ സാധിക്കും. നിമിഷങ്ങള്‍ക്കകം റിസള്‍ട്ടും വരും. 95 ശതമാനമാണ് ഇസ്രയേലി കമ്പനിയുടെ ഈ ഉപകരണത്തിന്‍റെ വിജയനിരക്ക്.
ഈ ഉപകരണം ഉപയോഗിച്ച് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് 98 ശതമാനമാണ് വിജയനിരക്കായി ബോധ്യപ്പെട്ടത്. ഇതിനോടകം തന്നെ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നത് കോവിഡ് മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ യുദ്ധത്തിന് ശക്തി പകരുമെന്ന് റിലയന്‍സ് വക്താവ് പറഞ്ഞു.
ശ്വാസത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള ഉപകരണങ്ങള്‍ ഒരാഴ്ച്ച മുമ്പ് തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും റിലയന്‍സ് ടീമിനെ പരിശീലിപ്പിക്കാനുമുള്ള പ്രതിനിധി സംഘത്തിന്‍റെ തയാറെടുപ്പുകള്‍ പരിശോധിക്കാനായി ഇസ്രയേലി ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യോവ കിഷ് നേരിട്ട് ബിഒഎച്ച് ലബോറട്ടറിയില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ശ്വാസത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള ടെസ്റ്റിന് മന്ത്രി വിധേയനാകുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്.