സ്റ്റാര്‍ട്ട് അപ്പുകൾക്കായി ആമസോണ്‍ ഇന്ത്യ പ്രൊപ്പല്‍ എസ് 4
കൊച്ചി: ഉപഭോക്തൃ ഉല്‍പന്ന മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകളെ ആഗോള ബിസിനസ് തലത്തിൽ വളര്‍ത്താനുള്ള നീക്കമായ പ്രൊപ്പലിന്‍റെ നാലാം സീസണിനു തുടക്കം കുറിക്കുന്നതായി ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു വളര്‍ന്നു വരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇകോമേഴ്സ് വിദഗ്ദ്ധരുടെ സഹായത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കുന്ന പദ്ധതിയാണിത്. 50 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു വരെ ആഗോള വിപണിയിലെത്താനും ഇന്ത്യയില്‍ നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനും പ്രൊപ്പല്‍ എസ് 4 പിന്തുണ നല്‍കും. എഡബ്ലിയുഎസ് ആക്ടിവേറ്റ് വായ്പകള്‍, ആറു മാസത്തെ സൗജന്യ ലോജിസ്റ്റിക്, അക്കൗണ്ട് മാനേജുമെന്‍റ് പിന്തുണ, ആദ്യ മൂന്നു വിജയികള്‍ക്കായുള്ള ആമസോണിന്‍റെ 100,000 ഡോളര്‍ സംയുക്ത ഗ്രാന്‍റ് തുടങ്ങിയവ അടക്കം 1.5 ദശലക്ഷം ഡോളറിന്‍റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.