എയര്‍ടെല്‍ സേഫ് പേ-യുമായി എയര്‍ടെല്‍ പേമെന്റ് ബാങ്ക്
ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എയര്‍ടെല്‍ പേമെന്റ് ബാങ്ക് ‘എയര്‍ടെല്‍ സേഫ് പേ’ അവതരിപ്പിച്ചു. ”എയര്‍ടെല്‍ സേഫ് പേ” ഉപയോഗിച്ച് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ അല്ലെങ്കില്‍ നെറ്റ്ബാങ്കിംഗ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് വഴി നടത്താം. ഉയര്‍ന്ന പരിരക്ഷ ഇടപാടുകളില്‍ ഉറപ്പുവരുത്തുന്ന തരത്തിലുള്ള സംവിധാനമാണിത് എന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.