September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശശികലയുമായി ആശയവിനിമയം നടത്തി; എഐഎഡിഎംകെ 17പേരെ പുറത്താക്കി

1 min read

പനീര്‍സെല്‍വം പ്രതിപക്ഷ ഉപനേതാവ്

ചെന്നൈ: പുറത്താക്കപ്പെട്ട നേതാവ് വി കെ ശശികലയുമായി ബന്ധം പുലര്‍ത്തിയാല്‍ പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് എഐഎഡിഎംകെ മുന്നറിയിപ്പ് നല്‍കി. ഇതോടനുബന്ധിച്ച് പാര്‍ട്ടി വക്താവ് വി പുഗഴേന്ദി ഉള്‍പ്പെടെ 17 അംഗങ്ങളെ എഐഎഡിഎംകെ പുറത്താക്കി. പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും വി കെ ശശികലയുമായി സംസാരിച്ചതായി പറയപ്പെടുന്നു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എഐഎഡിഎംകെ നിയമസഭാംഗങ്ങളുടെ യോഗം കര്‍ശനമായ അച്ചടക്കനടപടിയെക്കുറിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കി. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. നേരത്തെ എഐഎഡിഎംകെ കോ-കോര്‍ഡിനേറ്ററും മുന്‍ മുഖ്യമന്ത്രിയുമായ കെ പളനിസ്വാമിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍, ചില പാര്‍ട്ടി നേതാക്കളുമായി ശശികല നിരന്തരം ബന്ധപ്പെടുന്നതായി പുറത്തുവന്ന വാര്‍ത്തകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു. ചില ചോര്‍ന്ന ഫോണ്‍ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതില്‍ സമീപഭാവിയില്‍ ശശികല പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ശശികല ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇതിനുകാരണം പാര്‍ട്ടിയുടം വളര്‍ച്ച തന്നെയാണ് എന്ന് നേതാക്കള്‍വിലയിരുത്തി. ചില പാര്‍ട്ടി അംഗങ്ങളുമായുള്ള സംഭാഷണത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണ് എന്ന് നേതാക്കളായ പനീര്‍സെല്‍വം, പളനിസ്വാമി എന്നിവര്‍ പറഞ്ഞു. ഫോണിലൂടെ ശശികലയുമായി സംസാരിച്ച എല്ലാവരെയും ഉടന്‍ നീക്കം ചെയ്യണമെന്ന് അംഗീകരിക്കപ്പരമേയം ആവശ്യപ്പെട്ടു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മെയ് 23 ന് ഒരു പ്രസ്താവനയിലൂടെ എഐഎഡിഎംകെ നേരത്തെ മുന്നറിയിപ്പുനല്‍കിയിരുന്നു. “ഒരു കുടുംബത്തിന്‍റെ ആഗ്രഹങ്ങള്‍ക്കായി” പാര്‍ട്ടി ഒരിക്കലും നശിപ്പിക്കാനാവില്ലെന്ന് എഐഡിഎംകെ പറഞ്ഞു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

“തമിഴ്നാട്ടില്‍ കൂടുതല്‍ കുഴപ്പമുണ്ടാകുമെന്ന് കരുതിയിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ജയലളിതയുടെ ഭരണം വിജയകരമായി പൂര്‍ത്തിയാക്കി . എഐഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 75 സീറ്റുകള്‍ നേടി, ഗൂഢാലോചനകളെ പരാജയപ്പെടുത്തി ജനങ്ങളുടെ പിന്തുണ നേടി,” പ്രമേയം വ്യക്തമാക്കി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഡിഎംകെയില്‍ 66 എംഎല്‍എമാരുണ്ട്. പാര്‍ട്ടിയിലെ ചില അംഗങ്ങളുമായി ബന്ധപ്പെടാന്‍ ശശികല നടത്തിയ ശ്രമങ്ങളെ പാര്‍ട്ടി അപലപിച്ചു.”പാര്‍ട്ടി പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു, ചിലരുമായി ഫോണില്‍ സംസാരിച്ച് വിചിത്രമായ ഒരു നാടകം അവതരിപ്പിക്കുകയാണ്,” അതില്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 17 പ്രവര്‍ത്തകരെ പുറത്താക്കുന്നതായി എഐഡിഎംകെ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി പനീര്‍സെല്‍വത്തെ യോഗം തെരഞ്ഞെടുത്തു. മുന്‍ മന്ത്രി എസ് പി വേലുമണി പാര്‍ട്ടി വിപ്പായും തെരഞ്ഞെടുക്കപ്പെട്ടു. എസ് രവിയെ ഡെപ്യൂട്ടി വിപ്പായും മുന്‍ മന്ത്രി കടമ്പൂര്‍ സി രാജുവിനെ ട്രഷററായും മുന്‍ മന്ത്രി കെ പി അന്‍പഴഗനെ സെക്രട്ടറിയായും പി എച്ച് മനോജ് പാണ്ഡ്യനെ ഡെപ്യൂട്ടി സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.
എന്നാല്‍ പ്രമേയം പാസാക്കിയതിനുശേഷം ശശികലയുടെ ഓഡിയോക്ലിപ്പ് വീണ്ടും ഇറങ്ങിയിട്ടുണ്ട്. അതില്‍ ‘കേഡര്‍മാരുടെ പിന്തുണയോടെ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കപ്പെട്ടത് നമ്മുടെ ചരിത്രമല്ലേ? അതിനാല്‍ വിഷമിക്കേണ്ട, എല്ലാം തരംതിരിക്കപ്പെടും’, എന്ന് പറയുന്നു. നിലവില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരഹരിക്കപ്പെടും എന്നും അവര്‍ പറയുന്നു.

Maintained By : Studio3