November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുറഞ്ഞ റാം ശേഷിയോടെ പോക്കോ എം2 റീലോഡഡ്

തല്‍ക്കാലം 4 ജിബി, 64 ജിബി വേരിയന്റില്‍ മാത്രമാണ് പോക്കോ എം2 റീലോഡഡ് ലഭിക്കുന്നത്. 9,499 രൂപയാണ് വില

ന്യൂഡെല്‍ഹി: പോക്കോ എം2 റീലോഡഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പോക്കോ എം2 ഡിവൈസിന്റെ കൃത്യം അതേ സ്‌പെസിഫിക്കേഷനുകളോടെയാണ് എം2 റീലോഡഡ് വരുന്നത്. എന്നാല്‍ റാം ശേഷി 4ജിബി ആയി കുറച്ചു. തല്‍ക്കാലം 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് വേരിയന്റില്‍ മാത്രമാണ് പോക്കോ എം2 റീലോഡഡ് ലഭിക്കുന്നത്. 9,499 രൂപയാണ് വില. ഒന്നുകില്‍ 6 ജിബി, 64 ജിബി അല്ലെങ്കില്‍ 6 ജിബി, 128 ജിബി എന്നീ രണ്ട് വേരിയന്റുകളില്‍ പോക്കോ എം2 ലഭിച്ചിരുന്നു. പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ പോക്കോ എ2 റീലോഡഡ് ലഭിക്കും. ഏപ്രില്‍ 21 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന പോക്കോ എം2 റീലോഡഡ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ മിയുഐ സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 70 ശതമാനം എന്‍ടിഎസ്‌സി കവറേജ്, 1500:1 കോണ്‍ട്രാസ്റ്റ് അനുപാതം എന്നിവ സഹിതം 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2340 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ ലഭിച്ചു. മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പോക്കോ എം2 ഫോണിന്റെ അതേ കാമറ സ്‌പെസിഫിക്കേഷനുകളാണ് നല്‍കിയിരിക്കുന്നത്. എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, എഫ്/2.2 അപ്പര്‍ച്ചര്‍, 118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍, മാക്രോ ലെന്‍സ്, എഫ്/2.4 അപ്പര്‍ച്ചര്‍ എന്നിവ സഹിതം 5 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മുന്നില്‍ എഫ്/2.05 അപ്പര്‍ച്ചര്‍ സഹിതം 8 മെഗാപിക്‌സല്‍ കാമറ നല്‍കി. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചിലാണ് മുന്നിലെ കാമറ സ്ഥാപിച്ചത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. ഡുവല്‍ ബാന്‍ഡ് വൈഫൈ 802.11 എസി, 4ജി വിഒഎല്‍ടിഇ, ബ്ലൂടൂത്ത് 5.0, ഐആര്‍ ബ്ലാസ്റ്റര്‍, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 163.3 എംഎം, 77 എംഎം, 9.1 എംഎം എന്നിങ്ങനെയാണ്. 198 ഗ്രാമാണ് ഭാരം.

Maintained By : Studio3