4002 ഐസൊലേഷന്‍ കോച്ചുകള്‍ സജ്ജമെന്ന് റെയ്ല്‍വേ
തങ്ങളുടെ 16 സോണുകളിലായി 4002 കോവിഡ് കെയര്‍ കോച്ചുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയ്ല്‍വേ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഇത് കോവിഡ് 19 രോഗികളുടെ പരിചരണത്തിനായി വിട്ടുകൊടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ ആവശ്യം വരുന്നതനുസരിച്ച് 3 ലക്ഷത്തോളം ഐസൊലേഷന്‍ ബെഡ്ഡുകള്‍ സജ്ജമാക്കുമെന്ന് റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തേ അറിയിച്ചിരുന്നു. പല സ്റ്റേഷനുകളോട് ചേര്‍ന്നും കോവിഡ് കെയര്‍ കോച്ചുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് റെയ്ല്‍വേയിലും പരിസര പ്രദേശങ്ങളിലും കര്‍ശന നിബന്ധനകളും റെയ്ല്‍വേ നടപ്പാക്കുകയാണ്.