November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌കോഡ കോഡിയാക്ക് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

ജൂലൈ മാസത്തോടെ യൂറോപ്പില്‍ വില്‍പ്പന ആരംഭിക്കും. ഇന്ത്യ ഉള്‍പ്പെടെ മറ്റ് വിപണികളില്‍ പിന്നീട് അവതരിപ്പിക്കും  

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 സ്‌കോഡ കോഡിയാക്ക് ആഗോളതലത്തില്‍ അനാവരണം ചെയ്തു. ജൂലൈ മാസത്തോടെ യൂറോപ്പില്‍ വില്‍പ്പന ആരംഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളില്‍ ഇതേതുടര്‍ന്ന് അവതരിപ്പിക്കും. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈന്‍, സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് പുതിയ കോഡിയാക്ക് വരുന്നത്. എസ്‌യുവിയുടെ ആര്‍എസ്, എല്‍ ആന്‍ഡ് കെ, സ്‌പോര്‍ട്ട്‌ലൈന്‍ വകഭേദങ്ങളാണ് അനാവരണച്ചടങ്ങില്‍ വെളിച്ചം കണ്ടത്.

എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് നോക്കിയാല്‍, മുമ്പത്തേക്കാള്‍ നിവര്‍ന്നതും ഷഡ്ഭുജ ആകൃതി ലഭിച്ചതുമായ ഗ്രില്‍, റീസ്റ്റൈല്‍ ചെയ്ത ഹെഡ്‌ലാംപുകള്‍ (മാട്രിക്‌സ് എല്‍ഇഡി ആയിരിക്കും), എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ നല്‍കി. പിറകില്‍ പുതുതായി മുമ്പത്തേക്കാള്‍ സ്ലീക്ക് ആയ ക്രിസ്റ്റലിന്‍ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ കാണാം. അലോയ് വീലുകള്‍ പുതിയതാണ്.

ഇരട്ട ടര്‍ബോ ഡീസല്‍ മോട്ടോര്‍ ഒഴിവാക്കി 2.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് ഇപ്പോള്‍ കോഡിയാക്ക് ആര്‍എസ് ഉപയോഗിക്കുന്നത്. ഒക്ടാവിയ ആര്‍എസില്‍ എന്ന പോലെ 245 കുതിരശക്തിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ചേര്‍ത്തുവെച്ചു. ഇപ്പോള്‍ 60 കിലോഗ്രാം ഭാരം കുറവായതിനാല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇതേ മോട്ടോര്‍ ഒക്ടാവിയ ആര്‍എസില്‍ 370 എന്‍എം ടോര്‍ക്കാണ് പരമാവധി പുറപ്പെടുവിക്കുന്നത്. കോഡിയാക്ക് ആര്‍എസില്‍ എത്ര ടോര്‍ക്ക് പുറപ്പെടുവിക്കുമെന്ന് കാത്തിരുന്ന് കാണാം. ഇതുവരെ ഉപയോഗിച്ചിരുന്ന ഡീസല്‍ മോട്ടോര്‍ 500 എന്‍എം ടോര്‍ക്കാണ് പരമാവധി സൃഷ്ടിച്ചിരുന്നത്. 150 കുതിരശക്തി ഉല്‍പ്പാദിപ്പിക്കുന്നതും 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചതുമായ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍ ഇന്ത്യയില്‍ ഉപയോഗിച്ചേക്കും. 190 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനും ലഭ്യമായിരിക്കും. 2.0 ലിറ്റര്‍ ഇവോ ടിഡിഐ എന്‍ജിനും ഉപയോഗിക്കും. ഈ മോട്ടോര്‍ 150 എച്ച്പി, 200 എച്ച്പി എന്നീ രണ്ട് വ്യത്യസ്ത ട്യൂണുകളില്‍ ലഭിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഘടിപ്പിക്കും. ഓപ്ഷണലായി ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം നല്‍കും.

പെര്‍ഫൊറേറ്റഡ് തുകല്‍ പൊതിഞ്ഞതും ഹീറ്റിംഗ്, മസാജ് ഫംഗ്ഷന്‍ ലഭിച്ചതുമായ ഓപ്ഷണല്‍ എര്‍ഗണോമിക് സീറ്റുകള്‍, ചില വേരിയന്റുകളില്‍ റീസൈക്കിള്‍ ചെയ്ത വെജിറ്റബിള്‍ വസ്തുക്കള്‍ ഉപയോഗിച്ചുനിര്‍മിച്ച ഇക്കോ സീറ്റുകള്‍, പുതുതായി 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ്, പത്ത് സ്പീക്കറുകള്‍ സഹിതം പുതുതായി ‘കാന്റണ്‍’ സൗണ്ട് സിസ്റ്റം, ഏറ്റവും പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് ഫീച്ചറുകള്‍ സഹിതം 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തെ ഫീച്ചറുകള്‍.

ഈ വര്‍ഷം നാലാം പാദത്തില്‍ 2021 സ്‌കോഡ കോഡിയാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്, ഫോഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ എന്നിവയായിരിക്കും എതിരാളികള്‍.

Maintained By : Studio3